ദുബൈ: ആശ്ചര്യപ്പെടുത്തുന്ന ലാഭം വാഗ്ദാനം ചെയ്ത് മാടിവിളിക്കുന്ന ഒാൺലൈൻ സംരംഭങ്ങളിൽ വീണുപോകരുതെന്ന് യു.എ.ഇ നിവാസികൾക്ക് സർക്കാർ മുന്നറിയിപ്പ്. ഒാൺലൈൻ നിക്ഷേപ സംവിധാനങ്ങളുടെ വൻ വർധനവിെൻറ പശ്ചാത്തലത്തിലാണ് യു.എ.ഇ ടെലി കമ്യൂണിക്കേഷൻ ആൻഡ് ഡിജിറ്റൽ റഗുലേറ്ററി വകുപ്പും സെക്യൂരിറ്റിസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റിയും അപായ സൂചന നൽകിയിരിക്കുന്നത്. വലിയലാഭം വാഗ്ദാനം ചെയ്യുന്ന നിക്ഷേപങ്ങളെ ശ്രദ്ധിക്കണമെന്നും ഒാൺൈലനിൽ വിൽക്കപ്പെടുന്ന ഉൽപന്നങ്ങളുടെ ൈലസൻസും ആധികാരികതയും പരിശോധിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇൗ വിഷയത്തിൽ പൊതുസമൂഹത്തിൽ അവബോധമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ 'ഒാൺലൈൻ നിക്ഷേപതട്ടിപ്പുകളെ കുറിച്ച് ജാഗ്രത്താകുക' എന്നപേരിൽ കാമ്പയിൻ ആരംഭിച്ചിട്ടുമുണ്ട്.
ഒാൺലൈൻ സുരക്ഷ പ്രോത്സാഹിപ്പിക്കുക എന്ന ദൗത്യത്തിെൻറ ഭാഗമായാണ് കാമ്പയിനെന്ന് നയരൂപവത്കരണ വകുപ്പ് സി.ഇ.ഒ മുഹമ്മദ് അൽ സറൂനി പറഞ്ഞു. ഒാൺലൈൻ നിക്ഷേപങ്ങൾ അടുത്തകാലത്തായി വളരെയധികം വർധിച്ചിട്ടുണ്ട്. വളരെ വിശാലമായ മേഖലയായതിനാൽ വ്യാജന്മാരുടെയും തട്ടിപ്പുകാരുടെയും വലയിൽ വീണുപോകാനുള്ള സാധ്യത ഒഴിവാക്കാനും ശരിയായ ഒാൺലൈൻ സംരംഭങ്ങളെ തിരിച്ചറിയാനുള്ള വഴികൾ ബോധവത്കരിക്കാനുമാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത് -അദ്ദേഹം കൂട്ടിച്ചേർത്തു.
സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ധാരാളം വ്യാജ പരസ്യങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന കാമ്പയിനുകളും ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ബോധവത്കരണത്തിന് സർക്കാർ സംവിധാനങ്ങൾ മുൻകൈയെടുത്തത്. ഇൻറർനെറ്റ് ഉപയോഗം ശക്തമാവുകയും ഒാൺലൈൻ നിക്ഷേപപദ്ധതികൾ വ്യാപകമാവുകയും ചെയ്ത യു.എ.ഇയിൽ വ്യാജ പരസ്യങ്ങളിൽ വഞ്ചിതരാകാൻ സാധ്യതയുണ്ട്. ഒാൺലൈൻ തട്ടിപ്പുകളിൽ പലതും രാജ്യത്തിന് പുറത്തുനിന്ന് നിയന്ത്രിക്കുന്നതായതിനാൽ പ്രതികളെ പിടികൂടുന്നതും നടപടി സ്വീകരിക്കുന്നതും പലപ്പോഴും സാധ്യമാകാതെ വരുകയുംചെയ്യും. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് കാമ്പയിൻ പ്രഖ്യാപിച്ചത്.
കോവിഡ് വ്യാപനമുണ്ടായതോടെ ലോകത്താകമാനം ഒാൺലൈൻ വ്യാപാരവും നിക്ഷേപസംരംഭങ്ങളും വർധിച്ചിട്ടുണ്ട്. ഇതുപയോഗപ്പെടുത്തി ചൂഷണസംഘങ്ങളും പ്രവർത്തിക്കുന്നു. സാമ്പത്തികസഹായം തേടിയും നിക്ഷേപവാഗ്ദാനം നൽകിയും ലോട്ടറി വിജയിച്ചതായി അറിയിച്ചും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാക്ക് ചെയ്തും നിരവധി തട്ടിപ്പുകളാണ് ദിനംപ്രതി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.