സൈക്കിൾ ട്രാക്കിലൂടെ ഇനി ഇ-സ്കൂട്ടറും ഓടിക്കാം

ദുബൈ: ബുധനാഴ്ച മുതൽ സൈക്കിൾട്രാക്കിലൂടെ ഇ-സ്കൂട്ടറും ഓടിക്കാമെന്ന് ദുബൈ പൊലീസും ആർ.ടി.എയും അറിയിച്ചു. ആദ്യ ഘട്ടത്തിൽ 10 മേഖലകളിലാണ് അനുമതി നൽകിയിരിക്കുന്നത്. ദുബൈയെ സൈക്കിൾ സൗഹൃദ നഗരമാക്കുകയും ഇ-സൈക്കിൾ വ്യാപിപ്പിക്കുകയും ചെയ്യുക എന്ന സർക്കാർ നയത്തിന്‍റെ ഭാഗമാണ് നടപടി.

ജുമൈറ ലേക് ടവേഴ്സ്, ദുബൈ ഇന്‍റർനെറ്റ് സിറ്റി, ശൈഖ് മുഹമ്മദ് ബിൻ റാശിദ് ബൂലെവാദ്, അൽ റിഗ്ഗ, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, പാം ജുമൈറ, സിറ്റി വാക്ക് എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തിൽ അനുമതി നൽകിയിരിക്കുന്നത്. ഖിസൈസ്, മൻഖൂൽ, കറാമ എന്നിവിടങ്ങളിലെ നിർദിഷ്ട ട്രാക്കുകളിലും ഇ-സ്കൂട്ടർ ഇറക്കാം. ജനസാന്ദ്രത, വികസന മേഖല, മെട്രോ സ്റ്റേഷൻ, ബസ്, ഗതാഗതസുരക്ഷ എന്നിവ അടിസ്ഥാനമാക്കിയാണ് ഈ മേഖലകളെ തെരഞ്ഞെടുത്തത്. നാലു കമ്പനികൾക്കാണ് ഇ-സ്കൂട്ടറുകൾ വാടകക്ക് നൽകാൻ അനുമതിയുള്ളത്. ഇന്‍റർനാഷനൽ കമ്പനികളായ ടയർ, ലിമെ, പ്രാദേശിക സ്ഥാപനങ്ങളായ അർണബ്, സ്കർട്ട് എന്നിവയായിരിക്കും ഈ മേഖലകളിൽ 2000 ഇ-സ്കൂട്ടറുകൾ വാടകക്ക് നൽകുക. പരീക്ഷണഘട്ടം വിജയിച്ചതിനെ തുടർന്നാണ് ഈ കമ്പനികളെ തെരഞ്ഞെടുത്തത്. പരീക്ഷണ ഘട്ടത്തിൽ 82 ശതമാനം ഉപഭോക്തൃ സംതൃപ്തി പിടിച്ചുപറ്റാൻ ഈ സ്ഥാപനങ്ങൾക്ക് കഴിഞ്ഞതായി ആർ.ടി.എ അറിയിച്ചു. കഴിഞ്ഞ വർഷം അഞ്ചു ലക്ഷം യാത്രകളാണ് ഇ-സ്കൂട്ടറുകൾ നടത്തിയത്.

അനധികൃത പാർക്കിങ്ങിന് 200 ദിർഹം പിഴ

ഇ-സ്കൂട്ടർ അനധികൃതമായി പാർക്ക് ചെയ്യുകയോ ഉപേക്ഷിക്കുകയോ ചെയ്താൽ 200 ദിർഹം പിഴ ഈടാക്കും. ഇവ പാർക്ക് ചെയ്യാൻ കൃത്യമായ പ്രദേശങ്ങൾ നിർണയിച്ചിട്ടുണ്ട്.

ഇവിടെ മാത്രമേ പാർക്ക് ചെയ്യാവൂ. പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലും മെട്രോ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിലുമാണ് പാർക്കിങ് സൗകര്യമൊരുക്കിയിരിക്കുന്നത്. ഒരു സ്ഥലത്ത് നിന്നെടുക്കുന്ന ഇ-സ്കൂട്ടർ മറ്റേതെങ്കിലും സ്റ്റേഷനിൽ നൽകാനും കഴിയും.

ലൈ​സ​ൻ​സ്​ ഈ ​മാ​സം മു​ത​ൽ

ഇ-​സ്കൂ​ട്ട​ർ ലൈ​സ​ൻ​സി​നാ​യി ഈ ​മാ​സം അ​വ​സാ​നം മു​ത​ൽ അ​പേ​ക്ഷി​ക്കാം. ആ​ർ.​ടി.​എ​യു​ടെ വെ​ബ്​​സൈ​റ്റി​ലൂ​ടെ​യാ​ണ്​ അ​പേ​ക്ഷി​ക്കേ​ണ്ട​ത്. ഓ​ൺ​ലൈ​ൻ ടെ​സ്റ്റും പ​രി​ശീ​ല​ന​വും പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക്​ ലൈ​സ​ൻ​സ്​ ന​ൽ​കും. സൗ​ജ​ന്യ​മാ​യാ​ണ്​ ലൈ​സ​ൻ​സ്​ ന​ൽ​കു​ന്ന​ത്. ഇ​ന്‍റ​ർ​നാ​ഷ​ന​ൽ, ലോ​ക്ക​ൽ, മോ​ട്ടോ​ർ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സു​ള്ള​വ​ർ​ക്ക്​ ഇ-​സ്കൂ​ട്ട​റി​നാ​യി പ്ര​ത്യേ​കം ​ലൈ​സ​ൻ​സി​ന്‍റെ ആ​വ​ശ്യ​മി​ല്ല. 16 വ​യ​സ്സി​നു​ മു​ക​ളി​ലു​ള്ള​വ​ർ​ക്കാ​ണ്​ ഇ-​സ്കൂ​ട്ട​ർ ഓ​ടി​ക്കാ​ൻ അ​നു​മ​തി.

പ്ര​ധാ​ന നി​ബ​ന്ധ​ന​ക​ൾ

ഇ-​സ്കൂ​ട്ട​റു​ക​ൾ നി​ര​ത്തി​ലി​റ​ക്കു​മ്പോ​ൾ പാ​ലി​ക്കേ​ണ്ട നി​ബ​ന്ധ​ന​ക​ളും ആ​ർ.​ടി.​എ ഓ​ർ​മി​പ്പി​ച്ചു. വെ​ളു​ത്ത നി​റ​ത്തി​ലു​ള്ള ഹെ​ഡ്​​ലൈ​റ്റ്​ ഉ​ണ്ടാ​യി​രി​ക്ക​ണം, ​റി​യ​റി​ൽ ചു​വ​പ്പ്​ റി​ഫ്ല​ക്ടി​വ്​ ലൈ​റ്റ്​ ഘ​ടി​പ്പി​ക്ക​ണം, ഹോ​ൺ, മു​ന്നി​ലെ​യും പി​ന്നി​ലെ​യും ട​യ​റു​ക​ളി​ൽ ബ്രേ​ക്ക്​ തു​ട​ങ്ങി​യ​വ​യാ​ണ്​ പ്ര​ധാ​ന നി​ബ​ന്ധ​ന​ക​ൾ. റൈ​ഡ​റു​ടെ വ​ലു​പ്പ​ത്തി​ന​നു​സ​രി​ച്ചാ​യി​രി​ക്ക​ണം ഇ-​സ്കൂ​ട്ട​റി​ന്‍റെ​യും വ​ലു​പ്പം. ഇ-​സ്കൂ​ട്ട​റി​ന്‍റെ വ​ലു​പ്പ​ത്തി​ന​നു​സൃ​ത​മാ​യി​രി​ക്ക​ണം ട​യ​റി​ന്‍റെ വ​ലു​പ്പം. നി​ശ്ചി​ത പ്ര​ദേ​ശ​ത്തു​കൂ​ടി മാ​ത്ര​മേ ഓ​ടി​ക്കാ​വൂ. ഹെ​ൽ​മ​റ്റും റി​ഫ്ല​ക്ടി​വ്​ ജാ​ക്ക​റ്റും​ ധ​രി​ക്ക​ണം. കാ​ൽ​ന​ട​യാ​ത്രി​ക​ർ​ക്ക്​ ത​ട​സ്സ​മു​ണ്ടാ​ക്ക​രു​ത്. ഇ-​സ്കൂ​ട്ട​റി​ൽ പ്ര​ത്യേ​കം സീ​റ്റി​ല്ലെ​ങ്കി​ൽ മ​റ്റൊ​രാ​ളെ ഇ​രു​ത്തി യാ​ത്ര ചെ​യ്യ​രു​ത്. ബാ​ല​ൻ​സ് തെ​റ്റാ​ൻ സാ​ധ്യ​ത​യു​ള്ള ഒ​ന്നും വാ​ഹ​ന​ത്തി​ൽ ക​യ​റ്റ​രു​ത്. മ​ണി​ക്കൂ​റി​ൽ 60 കി​ലോ​മീ​റ്റ​റി​ൽ കൂ​ടു​ത​ൽ വേ​ഗ​പ​രി​ധി​യു​ള്ള റോ​ഡു​ക​ളി​ൽ ഇ​റ​ക്ക​രു​ത്. ജോ​ഗി​ങ്ങി​നു​ള്ള ട്രാ​ക്കി​ലും അ​നു​വ​ദി​ക്കി​ല്ല. റോ​ഡി​ന്‍റെ വ​ല​തു​ഭാ​ഗം ചേ​ർ​ന്ന്​ പോ​ക​ണം. ലൈ​ൻ മാ​റു​ക​യാ​ണെ​ങ്കി​ൽ കൈ​കൊ​ണ്ട്​ അ​ട​യാ​ളം കാ​ണി​ക്ക​ണം.

Tags:    
News Summary - You can now ride an e-scooter on a bicycle track

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.