ദുബൈയിൽ സൈക്കിൾ യാത്രികരുടെ എണ്ണം ദിവസവും കൂടിവരുന്നതായാണ് കണക്ക്. നഗരത്തെ സൈക്കിൾ സൗഹൃദമാക്കാൻ ലക്ഷ്യമിട്ട് ഭരണാധികാരികൾ മുൻകൈയെടുത്ത് നടപ്പാക്കുന്ന പദ്ധതിയുടെ വിജയം കൂടിയാണ് സൈക്കിൾ യാത്രികർ വർധിക്കാൻ കാരണം. ഇതോടൊപ്പം തന്നെ, സൈക്കിൾ യാത്രികരുടെ സുരക്ഷക്കും മുഖ്യപരിഗണനയാണ് ദുബൈ നൽകുന്നത്.
ഇതിനായി ഇടക്കിടെ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുകയും നിയമങ്ങൾ പുതുക്കുകയും ചെയ്യുന്നുണ്ട്. നിയമം ലംഘിക്കുന്നവർക്ക് 100 ദിർഹം മുതൽ മുകളിലേക്കാണ് പിഴ.
ആർ.ടി.എ നിർദേശിച്ച സൈക്ലിങ് ലൈനുകൾ പാലിച്ചില്ലെങ്കിൽ : 200 ദിർഹം
60 കിലോമീറ്റർ വേഗത്തിൽ പാഞ്ഞാൽ: 300
മറ്റുള്ളവുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ സൈക്കിൾ ചവിട്ടിയാൽ: 300
വാക്കിങിനും ജോഗിങിനുമായി നിശ്ചയിച്ചിരിക്കുന്ന പാതയിലൂടെ സൈക്കിൾ ചവിട്ടിയാൽ: 200
റൈഡർ പെർമിറ്റില്ലാതെ സൈക്കിളോ ഇ-സ്കൂട്ടറോ ഓടിച്ചാൽ: 200
ഹെൽമെറ്റില്ലാതെ യാത്ര ചെയ്താൽ: 200
പരിധിയിൽ കൂടുതൽ ആളെ കയറ്റിയാൽ: 200
ഓരോ പാതയിലും ആർ.ടി.എ നിശ്ചയിച്ചിരിക്കുന്ന വേഗ പരിധി ലംഘിച്ചാൽ: 100
ഇലക്ടിക് സ്കൂട്ടറിൽ ഒന്നിൽ കൂടുതൽ ആളെ കയറ്റിയാൽ: 300
സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ: 200
സൈക്കിളിന് ആവശ്യമായ സാങ്കേതിക നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ: 300
നിശ്ചിത സ്ഥലത്തല്ലാതെ പാർക്ക് ചെയ്താൽ: 200
റോഡുകളിലും സൈക്കിൾ പാതകളിലും സ്ഥാപിച്ചിരിക്കുന്ന സൈൻ ബോർഡുകളിലെ നിർദേശം പാലിച്ചില്ലെങ്കിൽ: 200
12 വയസിൽ താഴെയുള്ളവർ മുതിർന്നവരോടൊപ്പമല്ലാതെ സൈക്കിൾ ചവിട്ടിയാൽ: 200
അപകടം ആർ.ടി.എയിലോ ദുബൈ പൊലീസിലോ ആംബുലൻസ് സർവീസിലോ അറിയിച്ചില്ലെങ്കിൽ: 300
റോഡിന്‍റെ ഇടതുവശം ചേർന്ന് പോയില്ലെങ്കിൽ: 200
അശ്രദ്ധമായി ലൈനുകൾ മാറിയാൽ: 200
എതിർദിശയിൽ സൈക്കിൾ ചവിട്ടിയാൽ: 200
മറ്റ് വാഹനങ്ങൾക്ക് തടസമാകുന്ന രീതിയിൽ സൈക്കിൾ ചവിട്ടിയാൽ: 300
മറ്റൊരു വാഹനം ഉപയോഗിച്ച് സൈക്കിൾ കെട്ടിവലിക്കുകയോ സൈക്കിൾ ഉപയോഗിച്ച് മറ്റ് വാഹനങ്ങൾ കെട്ടിവലിക്കുകയോ ചെയ്താൽ: 300
ആർ.ടി.എയുടെ അനുമതിയില്ലാതെ സംഘമായി സൈക്കിൾ പരിശീലനം നടത്തിയാൽ: ഒരാൾക്ക് 200 ദിർഹം വീതം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.