എക്​സ്​പോയിലുയരും യുവ പവലിയൻ

ദുബൈ: യുവത്വം യുവജനങ്ങൾക്കായി ഒരുക്കുന്ന പവലിയൻ, അതാണ്​ എക്​സ്​പോ വേദിയിലുയരുന്ന യൂത്ത്​ പവലിയൻ. ലോക യുവജന ദിനത്തിന്​ മുന്നോടിയായി ദുബൈ എക്​സ്​പോയിൽ​ യൂത്ത്​ പവലിയൻ പ്രഖ്യാപിച്ചു​.

അറബ് യുവാക്കളെ ഒരുമിച്ച്​ ചേർക്കാനും അവരുടെ നൂതന ആശയങ്ങൾ സമർപ്പിക്കാൻ അവസരം നൽകാനും ലക്ഷ്യമിട്ടാണ്​ യൂത്ത്​ പവലിയൻ ഒരുക്കുന്നത്​. ഫെഡറൽ യൂത്ത് ഫൗണ്ടേഷ​െൻറയും അറബ് യൂത്ത് സെൻററി​െൻയും സഹകരണത്തോടെ യുവാക്കൾതന്നെയാണ്​ പവലിയൻ നിർമിക്കുന്നതും പ്രവർത്തിപ്പിക്കുന്നതും. ഗൾഫ്​ യങ്​ എൻറർപ്രണേഴ്​സ്​ ഫോറം, യൂത്ത്​ സെമിനാർ തുടങ്ങിയവ പവലിയ​െൻറ ഭാഗമായി സംഘടിപ്പിക്കും.

ജി.സി.സിയിലെ യുവ സംരംഭകരെ ഒന്നിപ്പിക്കുന്നതാകും യങ്​ ​േഫാറം. ഐക്യരാഷ്​ട്ര സംഘടനയുടെ അജണ്ടയിൽപെട്ട 15 ആഗോള പരിപാടികളും 16 യുവ സെമിനാറുകളും സംഘടിപ്പിക്കും. നിർമിതബുദ്ധിയുടെ സഹായത്തോടെ ഫ്യൂച്ചർ സിറ്റികളുടെ മാതൃകകൾ വികസിപ്പിക്കുന്നതിന്​ വിവിധ രാജ്യങ്ങളിലെ എൻജിനീയറിങ്​, സയൻസ്​ വിദഗ്​ധർ പ​ങ്കെടുക്കുന്ന സെഷനുകൾ നടക്കും.

ലോകത്തി​െൻറ വിവിധ ഭാഗങ്ങളിലുള്ള യുവകേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വെർച്വൽ പ്ലാറ്റ്​ഫോമുകളുണ്ടാകും. വിവിധ മേഖലകളിലെ യുവാക്കളുടെ സംഭാവനകൾ രേഖപ്പെടുത്തുന്നതിനായി ഡാറ്റാ പ്ലാറ്റ്ഫോം ആരംഭിക്കും. യുവജനതയുടെ ഭാവി രൂപപ്പെടുത്തുന്ന സുവർണാവസരമായിരിക്കും എക്സ്​പോ 2020​ എന്ന്​ അന്താരാഷ്​ട്ര സഹകരണ സഹമന്ത്രിയും എക്​സ്​പോ ഡയറക്​ടർ ജനറലുമായ റീം ബിൻത്​ ഇബ്രാഹീം അൽ ഹാഷ്​മി പറഞ്ഞു. ലോകമെമ്പാടുമുള്ള യുവപ്രേക്ഷകരെയാണ് എക്​സ്​പോ ലക്ഷ്യമിടുന്നത്​.

കാരണം, അവർ ഭാവിയെ മാറ്റിമറിക്കാൻ കഴിവുള്ളവരും ഊർജ്ജസ്വലരുമാണ്​.എക്‌സ്‌പോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ യുവജന പങ്കാളിത്തത്തിന്​ സാക്ഷ്യംവഹിക്കുക എന്നതാണ് ലക്ഷ്യമെന്നും അവർ പറഞ്ഞു. പവലിയ​െൻറ രൂപകൽപന ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

എക്​സ്​പോയിൽ ഇ​േൻറൺഷിപ് ചെയ്യാൻ ഇന്ത്യൻ വിദ്യാർഥികൾക്ക്​ അവസരം

ദുബൈ: എക്​സ്​പോ 2020ൽ രണ്ടാഴ്​ചത്തെ ഇ​േൻറൺഷിപ്​​ ചെയ്യാൻ ഇന്ത്യൻ വിദ്യാർഥികൾക്ക്​ അവസരമൊരുക്കുന്നു. ഫെഡറേഷൻ ഓഫ്​ ഇന്ത്യൻ ചേംബർ ഓഫ്​ കോമേഴ്​സ്​ ആൻഡ്​ ഇൻഡസ്​ട്രിയാണ്​ (എഫ്​.ഐ.സി.സി.ഐ) അപേക്ഷ ക്ഷണിച്ചത്​. form.jotform.com/212223312694044 എന്ന ലിങ്ക്​ വഴി അപേക്ഷ നൽകാമെന്ന്​ ഇന്ത്യൻ കോൺസുലേറ്റ്​ അറിയിച്ചു. വെള്ളിയാഴ്​ചക്ക്​ മുമ്പ്​​ അപേക്ഷ സമർപ്പിക്കണം. യു.എ.ഇയിൽ താമസിക്കുന്നവർക്ക്​ മാത്രമാണ്​ അവസരം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക്​ ആഗസ്​റ്റ്​ 14ന് ഇന്ത്യൻ കോൺസുലേറ്റിൽ ഇൻറർവ്യൂ ഉണ്ടാകും. 16 മുതൽ 25വരെ പ്രായമുള്ള വിദ്യാർഥികൾക്കാണ്​ അവസരം. ​ഇ​േൻറൺഷിപ്​ പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക്​ സർട്ടിഫിക്കറ്റും ലഭിക്കും.

ഇന്ത്യൻ വാണിജ്യ–വ്യവസായ മന്ത്രാലയത്തി​െൻറയും വിദേശകാര്യ മന്ത്രാലയത്തി​െൻറയും നേതൃത്വത്തിലാണ്​ എക്​സ്​പോയിൽ ഇന്ത്യ പ​ങ്കെടുക്കുന്നത്​. എഫ്​.ഐ.സി.സി.ഐ ഇതി​െൻറ വാണിജ്യപങ്കാളിയാണ്​. എഫ്​.ഐ.സി.സി.ഐയുടെ ഇ​േൻറൺഷിപ്പിൽ പ​ങ്കെടുക്കുന്നവർക്ക്​ പവലിയനും നൂതന സാ​ങ്കേതികവിദ്യകളുമെല്ലാം കാണാനും പഠിക്കാനും അവസരം ലഭിക്കും. അറബ്​ ലോകത്തെ ഏറ്റവും വലിയ മേളയുടെ ഭാഗമാകാൻ വിദ്യാർഥികൾക്ക്​ ലഭിക്കുന്ന അവസരമാണിത്​.

Tags:    
News Summary - Young pavilion at the expo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.