എക്സ്പോയിലുയരും യുവ പവലിയൻ
text_fieldsദുബൈ: യുവത്വം യുവജനങ്ങൾക്കായി ഒരുക്കുന്ന പവലിയൻ, അതാണ് എക്സ്പോ വേദിയിലുയരുന്ന യൂത്ത് പവലിയൻ. ലോക യുവജന ദിനത്തിന് മുന്നോടിയായി ദുബൈ എക്സ്പോയിൽ യൂത്ത് പവലിയൻ പ്രഖ്യാപിച്ചു.
അറബ് യുവാക്കളെ ഒരുമിച്ച് ചേർക്കാനും അവരുടെ നൂതന ആശയങ്ങൾ സമർപ്പിക്കാൻ അവസരം നൽകാനും ലക്ഷ്യമിട്ടാണ് യൂത്ത് പവലിയൻ ഒരുക്കുന്നത്. ഫെഡറൽ യൂത്ത് ഫൗണ്ടേഷെൻറയും അറബ് യൂത്ത് സെൻററിെൻയും സഹകരണത്തോടെ യുവാക്കൾതന്നെയാണ് പവലിയൻ നിർമിക്കുന്നതും പ്രവർത്തിപ്പിക്കുന്നതും. ഗൾഫ് യങ് എൻറർപ്രണേഴ്സ് ഫോറം, യൂത്ത് സെമിനാർ തുടങ്ങിയവ പവലിയെൻറ ഭാഗമായി സംഘടിപ്പിക്കും.
ജി.സി.സിയിലെ യുവ സംരംഭകരെ ഒന്നിപ്പിക്കുന്നതാകും യങ് േഫാറം. ഐക്യരാഷ്ട്ര സംഘടനയുടെ അജണ്ടയിൽപെട്ട 15 ആഗോള പരിപാടികളും 16 യുവ സെമിനാറുകളും സംഘടിപ്പിക്കും. നിർമിതബുദ്ധിയുടെ സഹായത്തോടെ ഫ്യൂച്ചർ സിറ്റികളുടെ മാതൃകകൾ വികസിപ്പിക്കുന്നതിന് വിവിധ രാജ്യങ്ങളിലെ എൻജിനീയറിങ്, സയൻസ് വിദഗ്ധർ പങ്കെടുക്കുന്ന സെഷനുകൾ നടക്കും.
ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള യുവകേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വെർച്വൽ പ്ലാറ്റ്ഫോമുകളുണ്ടാകും. വിവിധ മേഖലകളിലെ യുവാക്കളുടെ സംഭാവനകൾ രേഖപ്പെടുത്തുന്നതിനായി ഡാറ്റാ പ്ലാറ്റ്ഫോം ആരംഭിക്കും. യുവജനതയുടെ ഭാവി രൂപപ്പെടുത്തുന്ന സുവർണാവസരമായിരിക്കും എക്സ്പോ 2020 എന്ന് അന്താരാഷ്ട്ര സഹകരണ സഹമന്ത്രിയും എക്സ്പോ ഡയറക്ടർ ജനറലുമായ റീം ബിൻത് ഇബ്രാഹീം അൽ ഹാഷ്മി പറഞ്ഞു. ലോകമെമ്പാടുമുള്ള യുവപ്രേക്ഷകരെയാണ് എക്സ്പോ ലക്ഷ്യമിടുന്നത്.
കാരണം, അവർ ഭാവിയെ മാറ്റിമറിക്കാൻ കഴിവുള്ളവരും ഊർജ്ജസ്വലരുമാണ്.എക്‌സ്‌പോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ യുവജന പങ്കാളിത്തത്തിന് സാക്ഷ്യംവഹിക്കുക എന്നതാണ് ലക്ഷ്യമെന്നും അവർ പറഞ്ഞു. പവലിയെൻറ രൂപകൽപന ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
എക്സ്പോയിൽ ഇേൻറൺഷിപ് ചെയ്യാൻ ഇന്ത്യൻ വിദ്യാർഥികൾക്ക് അവസരം
ദുബൈ: എക്സ്പോ 2020ൽ രണ്ടാഴ്ചത്തെ ഇേൻറൺഷിപ് ചെയ്യാൻ ഇന്ത്യൻ വിദ്യാർഥികൾക്ക് അവസരമൊരുക്കുന്നു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയാണ് (എഫ്.ഐ.സി.സി.ഐ) അപേക്ഷ ക്ഷണിച്ചത്. form.jotform.com/212223312694044 എന്ന ലിങ്ക് വഴി അപേക്ഷ നൽകാമെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. വെള്ളിയാഴ്ചക്ക് മുമ്പ് അപേക്ഷ സമർപ്പിക്കണം. യു.എ.ഇയിൽ താമസിക്കുന്നവർക്ക് മാത്രമാണ് അവസരം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആഗസ്റ്റ് 14ന് ഇന്ത്യൻ കോൺസുലേറ്റിൽ ഇൻറർവ്യൂ ഉണ്ടാകും. 16 മുതൽ 25വരെ പ്രായമുള്ള വിദ്യാർഥികൾക്കാണ് അവസരം. ഇേൻറൺഷിപ് പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റും ലഭിക്കും.
ഇന്ത്യൻ വാണിജ്യ–വ്യവസായ മന്ത്രാലയത്തിെൻറയും വിദേശകാര്യ മന്ത്രാലയത്തിെൻറയും നേതൃത്വത്തിലാണ് എക്സ്പോയിൽ ഇന്ത്യ പങ്കെടുക്കുന്നത്. എഫ്.ഐ.സി.സി.ഐ ഇതിെൻറ വാണിജ്യപങ്കാളിയാണ്. എഫ്.ഐ.സി.സി.ഐയുടെ ഇേൻറൺഷിപ്പിൽ പങ്കെടുക്കുന്നവർക്ക് പവലിയനും നൂതന സാങ്കേതികവിദ്യകളുമെല്ലാം കാണാനും പഠിക്കാനും അവസരം ലഭിക്കും. അറബ് ലോകത്തെ ഏറ്റവും വലിയ മേളയുടെ ഭാഗമാകാൻ വിദ്യാർഥികൾക്ക് ലഭിക്കുന്ന അവസരമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.