ദുബൈ: സ്മാർട്ടാവാൻ വെമ്പുന്ന ലോകത്തിെൻറ സ്പന്ദനങ്ങൾ പകർത്തി ജൈടെക്സിെൻറ 40ാം പതിപ്പിന് ഇന്ന് മുതൽ ദുബൈ നഗരം വേദിയാവുന്നു.ദുബൈ വേൾഡ് ട്രേഡ് സെൻററിൽ തുടങ്ങുന്ന ജൈടെക്സ് ആഗോള സാങ്കേതിക വാരാഘോഷം ഇൗ മാസം 10 വരെ തുടരും. ഗതാഗതം, ആരോഗ്യപരിപാലനം, പൊലീസിങ്, ഫുഡ്, സുരക്ഷ സംവിധാനങ്ങൾ, ബാങ്കിങ് തുടങ്ങിയ സകല മേഖലകളിലും സാേങ്കതികവിദ്യയുടെ ചിറകിലേറി വരാനിരിക്കുന്ന മാറ്റങ്ങളുടെ കണ്ണാടിയാവും ജൈടെക്സ് പ്രദർശനം. ഒപ്പം ദുബൈ പൊലീസ്, ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി, ദുബൈ മുനിസിപ്പാലിറ്റി, വിവിധ എമിറേറ്റുകളിലെ സർക്കാർ ഡിപ്പാർട്മെൻറുകൾ എന്നിവയുടെ പവലിയനുകളും പ്രദർശനങ്ങളും ഉണ്ടാകും.
ലോകം അടഞ്ഞുപോയ നാളുകളിൽനിന്ന് ഉയർന്നുവരുന്ന ദുബൈ നഗരം ഇത്തവണ ഏറെ വൈവിധ്യങ്ങളുമായാണ് ജൈടെക്സിന് കാത്തിരിക്കുന്നത്.ഇൗ വർഷത്തെ പ്രധാനപ്പെട്ടതും യാഥാർഥ്യ ബോധമുള്ളതുമായ ആഗോള സാങ്കേതിക ഇവൻറായിരിക്കും ജൈടെക്സ് എന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം വ്യക്തമാക്കി.
60 രാജ്യങ്ങളിൽ നിന്നുള്ള 1,200 കമ്പനികൾ നവീന സാങ്കേതികവിദ്യ പ്രദർശിപ്പിക്കും. നിർമിത ബുദ്ധി, സ്മാർട്ട് സിറ്റികൾ, സാമ്പത്തിക സാങ്കേതികവിദ്യ, വിദ്യാഭ്യാസ- ആരോഗ്യ ഭാവി, വിദൂരജോലിയുടെ ഭാവി എന്നിവയിൽ 200 പ്രധാന സാങ്കേതിക നിക്ഷേപ കമ്പനികളുടെയും 350 പ്രഭാഷകരുടെയും പങ്കാളിത്തമുണ്ടാകും -ശൈഖ് മുഹമ്മദ് പറഞ്ഞു.ആളുകൾക്ക് നേരിട്ട് പങ്കെടുക്കാൻ കഴിയുന്ന എമിറേറ്റിലെ ആദ്യത്തെ പ്രധാന പരിപാടികളിലൊന്നാണ് ജൈടെക്സ്. കർശന കോവിഡ് സുരക്ഷ ഒരുക്കിയാണ് മേളക്ക് നഗരം ആതിഥേയത്വം വഹിക്കുന്നത്.
എക്സിബിഷനുകൾ, കോൺഫറൻസുകൾ തുടങ്ങി ബിസിനസ്, വാണിജ്യ പ്രവർത്തനങ്ങളും ദുബൈ പുനരാരംഭിച്ചെങ്കിലും മാസങ്ങൾക്ക് ശേഷമാണ് അന്താരാഷ്ട്ര ഇവൻറിന് നഗരമൊരുങ്ങുന്നത്. കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കാൻ മാർച്ചിൽ ഇവൻറുകൾ മാറ്റിവെക്കുകയോ റദ്ദാക്കുകയോ ചെയ്ത് നാല് മാസത്തിന് ശേഷം ജൂലൈയിലാണ് എമിറേറ്റ്സ് ആദ്യത്തെ ബിസിനസ് കോൺഫറൻസ് നടത്തിയത്.ആഴ്ചകൾ നീണ്ട അണുമുക്തമാക്കൽ പൂർത്തിയാക്കിയ ശേഷമാണ് സാങ്കേതികമേള നടക്കുന്ന ദുബൈ വേൾഡ് ട്രേഡ് സെൻറർ ആഗോളതലത്തിലുള്ള സാങ്കേതിക വിദഗ്ധരെയും അതിഥികളെയും കാഴ്ചക്കാരെയും വരവേൽക്കാനൊരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.