അറിഞ്ഞിരിക്കണം ഈത്തപ്പഴത്തിൻെറ ഈ ഗുണങ്ങൾ

ഈത്തപ്പഴം ദിവസവും കഴിച്ചാൽ ഏറെ ഗുണങ്ങളാണ് നിങ്ങളുടെ ശരീരത്തിന് ലഭിക്കുക. വിവിധ പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഈ പഴം. വരണ്ട ഈത്തപ്പഴത്തിൽ കലോറി കൂടുതലാണ്, പ്രത്യേകിച്ച് കാർബോഹൈഡ്രേറ്റ്. നാരുകളുള്ള നിരവധി അവശ്യ വിറ്റാമിനുകളും ധാതുക്കളും ഇതിൽ അടങ്ങിയിരിക്കുന്നു. ഹൃദയത്തിനും ശ്വാസകോശ ആരോഗ്യത്തിനും ഗുണം ചെയ്യുന്ന ആൻറിഓക്‌സിഡൻറുകളാലും ഇവ സമ്പന്നമാണ്. എന്നാൽ, അമിതമായി കഴിച്ചാൽ വിപരീത ഫലമുണ്ടാക്കുമെന്നതിനാൽ മിതമായി മാത്രം ഈത്തപ്പഴം ഭക്ഷണത്തിൻെറ ഭാഗമാക്കുക. ഈത്തപ്പഴം കഴിച്ചാലുള്ള ഗുണങ്ങൾ പരിശോധിക്കാം.

  • ഈത്തപ്പഴത്തിൽ ഫാറ്റ് കുറവാണ്. അതിനാൽ കൊളസ്ട്രോൾ അളവ് ബാലൻസ് ചെയ്യും. മാത്രമല്ല, എനിർജി വർധിപ്പിക്കുകയും ചെയ്യും.
  • ധാരാളം ഫൈബർ അടങ്ങിയ പഴമാണിത്. അതിനാൽ, ദഹനപ്രശ്നം ഉള്ളവർക്ക് ഈത്തപ്പഴം തെരഞ്ഞെടുക്കാം. ദഹനപ്രക്രിയ സുഗമമാകും.
  • പ്രോട്ടീനും അടങ്ങിയതിനാൽ പേശികളുടെ ബലത്തിനും ഈത്തപ്പഴം സഹായിക്കും.

  • അസ്ഥികളുടെ ആരോഗ്യം നിലനിർത്തുന്നതിനും അസ്ഥി സംബന്ധമായ തകരാറുകൾ തടയാനും അസ്ഥി ശക്തിപ്പെടുത്താനും ഈ പഴം സഹായിക്കും. കോപ്പർ, സെലിനിയം, മഗ്നീഷ്യം എന്നിവയാൽ ഇവ സമ്പന്നമാണ്.
  • ചർമ്മത്തിൻെറ ആരോഗ്യവും സംരക്ഷിക്കും. വിറ്റാമിൻ സി, ഡി എന്നിവ അടങ്ങിയതിനാൽ ഇത് ചർമ്മത്തിൻെറ ഇലാസ്തികത നിലനിർത്തും. ലോലമായ ചർമ്മം സാധ്യമാക്കും. ചുളിവുകൾ കുറക്കുകയും മെലാനിൻ അടിയുന്നത് തടയുകയും ചെയ്യുന്നു.
  • തടി കുറക്കാൻ ശ്രമിക്കുന്നവർ ഈത്തപ്പഴം കഴിച്ചാൽ ഏറെ നേരം വയർ നിറഞ്ഞിരിക്കുന്നതായി തോന്നും. അതിനാൽ എല്ലായിപ്പോഴും എന്തെങ്കിലും കഴിക്കാൻ തോന്നുന്നത് ഒഴിവാക്കാനാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.