കരളിനു വേണ്ടതും വേണ്ടാത്തതും

ഒരു ചെറിയ ഭാഗത്തിൽ നിന്നു പോലും വളരാൻ പൂർണതയെത്താൻ സാധിക്കുന്ന അവയവാണ്​ കരൾ. അതിനാലാകാം പ്രിയപ്പെട്ടവരെ എ​​െൻറ കരളേ എന്നു വിളിക്കുന്നതും. അങ്ങനെ വിളിക്കണമെങ്കിൽ പരിശുദ്ധമായ കരൾ നമുക്ക്​ ആവശ്യമാണ്​. 

രക്​തത്തി​െല പഞ്ചസാര നിയന്ത്രിക്കുക, രോഗങ്ങളോടും അണുബാധയോടും പോരാടുക, ശരീരത്തിൽ നിന്ന്​ വിഷവസ്​തുക്കളെ ഉൻമൂലനം ചെയ്യുക, ശരീരത്തി​െല കൊഴുപ്പ്​ നിയന്ത്രിക്കുക എന്നിവ കരളി​​െൻറ ധർമങ്ങളാണ്​. ലോക കരൾ ദിനമായ ഇന്ന്​ കരളി​​െൻറ ആരോഗ്യത്തിന്​​ ഗുണകരമാകുന്നതും അല്ലാത്തതുമായ ഭക്ഷണങ്ങളെ പരിചയപ്പെടാം. 

ഒാട്​സ്​
നാരടങ്ങിയ ഭക്ഷണ പദാർഥങ്ങൾ കരളി​​െൻറ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു. നാരംശം ധാരാളമുള്ള ഒാട്​സ്​ രാവിലെ പ്രാതലിന്​ കഴിക്കുന്നത്​ ദിവസവും ശരീരത്തിന്​ വേണ്ട നാരംശത്തി​​െൻറ പ്രധാനഭാഗം ലഭിക്കുന്നതിനിടയാക്കും. കരൾ സംബന്ധമായ അസുഖങ്ങളിൽ നിന്ന്​ വിട്ടു നിൽക്കുന്നതിനും ഇത്​ സഹായിക്കും. 

​േബ്രാകോളി
ആൽ​കഹോളുമയി ബന്ധമില്ലാത്ത ഫാറ്റി ലവർ പ്രശ്​നങ്ങൾ തടയുന്നതിന്​ ബ്രോകോളി നല്ലതാണ്​.  പോഷകഗുണമുള്ള ബ്രോകോളി പുഴുങ്ങിയോ സാലഡിൽ ഉൾപ്പെടുത്തിയോ കഴിക്കാം. 

കാപ്പി
അനാരോഗ്യകരമായ ഭക്ഷണം മൂലമോ മദ്യപാനം മൂലമോ ഉണ്ടാകുന്ന കരൾ രോഗങ്ങളെ തടയാൻ കാപ്പി നല്ലതാണ്​. എന്നാൽ കാപ്പിയിലടങ്ങിയ കഫീനിനെയും അത്​ രക്തസമ്മർദ്ദത്തിലുണ്ടാക്കുന്ന വ്യതിയാനങ്ങ​െള കുറിച്ചും ബോധമുണ്ടായിരിക്കണം. നിശ്​ചിത അളവിൽ മാത്രമേ കോഫി കുടിക്കാൻ പാടുള്ളൂ. 

ഗ്രീൻ ടീ
കാറ്റകിൻ എന്ന ആൻറി ഒാക്​സിഡൻറ്​ അടങ്ങിയതിനാൽ ഗ്രീൻ ടീ ജനകീയമായ പാനീയമാണ്​. ചൂടുള്ള ഗ്രീൻ ടീയാണ്​ തണുത്തതിനേക്കൾ നല്ലത്​. ചൂടുള്ള ഗ്രീൻ ടീയിൽ കൂടുതൽ ആൻറി ഒാക്​സിഡൻറുകൾ അടങ്ങിയതായതിനാലാണിത്​. 

​െവള്ളം
ധാരാളം വെള്ളം കുടിക്കുന്നത്​ ശരീരത്തി​െല വിഷവസ്​തുക്കളെ പുറം തള്ളാൻ സഹായിക്കും. ഭാരം കുറയുന്നതിനും വെള്ളം കുടിക്കുന്നത്​ നല്ലതാണ്​. കരളി​​െൻറ ആരോഗ്യത്തിനും​ ഏറ്റവും പ്രധാനമാണ്​ വെള്ളം.

ബ്ലൂബെറി
മദ്യപാനം മൂലമല്ലാതെ ഉണ്ടാകുന്ന കരൾ രോഗങ്ങ​െള തടയാൻ ബ്ലൂബെറിയിലടങ്ങിയ പോളി ഫിനോൾസ്​ സഹായിക്കുന്നു. 

ബദാം
ബദാം വൈറ്റമിൻ ഇയുടെ കലവറയാണ്​. ഫാറ്റി ലിവറിനെ പ്രതിരോധിക്കാൻ അവശ്യം വേണ്ടതാണ്​ ​ൈവറ്റമിൻ ഇ.  കരളിനു മാത്രമല്ല, കണ്ണിനും ഹൃദയത്തിനും നല്ലാതാണ്​ ബദാം. 

പച്ചില
പച്ചിലക്കറികൾ ഭക്ഷണത്തിലുൾപ്പെടുത്തുന്നത്​ കരളി​​െൻറ ആരോഗ്യത്തിന്​ നല്ലതാണ്​. പലതും നല്ല ആൻറി ഒക്​സിഡൻറുകൾ കൂടിയായതിനാൽ ആരോഗ്യ സംരക്ഷണത്തിന്​ അത്യാവശ്യം കൂടിയാണ്​. എല്ലാ പച്ചിലക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

സുഗന്ധദ്രവ്യങ്ങൾ
കുരുമുളക്​, കറുവപ്പട്ട, ജീരകം എന്നിവ കരളിനും ആരോഗ്യം നൽകുന്നതുപോലെ ശരീരത്തിനും നല്ലാതാണ്​. 

കൊഴുപ്പേറിയ ഭക്ഷണ പദാർഥങ്ങൾ ഒഴിവാക്കുക
ജങ്ക്​ ഫുഡും ഫ്രൈഡ്​ ഫുഡും കരളി​​െൻറ  ആരോഗ്യത്തിന്​ ആവശ്യമായ ഒന്നും നൽകുന്നില്ല. എന്നാൽ, ശരിയായ രീതിയിലുള്ള കരളി​​െൻറ പ്രവർത്തന​െത്ത തടയുകയും ചെയ്യുന്നു. ധാരാളം ജങ്ക്​ ഫുഡും കൊഴുപ്പേറിയ ഭക്ഷണങ്ങളും കരളിൽ ഇൻഫ്ലമേഷൻ ഉണ്ടാക്കുകയും അത്​ സീറോസിസിലേക്ക്​ നിയിക്കുകയും ചെയ്യും. 

പഞ്ചസാര കുറക്കുക
പഞ്ചസാര വെളുത്ത വിഷമാണ്​. മധുരം ധാരാളം കഴിക്കുന്നത്​ ഫാറ്റി ലിവറിനിടയാക്കും. പഞ്ചസാരയെ കൊഴുപ്പായാണ്​ കരളിൽ സൂക്ഷിക്കുക. കഴിക്കുന്ന പഞ്ചസാരയുടെ അളവ്​ കൂടുതലായാൽ കരളിലെ കൊഴുപ്പും വർധിക്കും. ഇത്​ ഫാറ്റി ലിവറിലേക്ക്​ വഴിവെക്കും. 

ഉപ്പ്​ 
കഴിക്കുന്ന ഉപ്പി​​െൻറ അളവ്​ ദിനം പ്രതി പരിശോധിക്കുന്നത്​ നല്ലതാണ്​. ഉപ്പ് ഉപഭോഗം വർധിച്ചാൽ ശരീരത്തിൽ​ സോഡിയത്തി​​െൻറ അളവ്​ വർധിക്കും. ഇത്​ ലിവർ സിറോസിസി​​െൻറ ആദ്യപടിയായ ​ൈ​ഫബ്രോസിസിന്​ ഇടവരുത്തും. 

മദ്യപാനം
മദ്യപാദം കരളിനെ നശിപ്പിക്കും. ദീർഘകാലത്തേക്ക്​ സീറോസിസിനും ഇടയാക്കും. വല്ലപ്പോഴുമുള്ള മദ്യപാനം പോലും കരളിനെ ദോഷകരമായാണ്​ ബാധിക്കുക.

Tags:    
News Summary - Food For Liver - Health News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.