പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും കലവറയാണ് മുട്ട. പ്രോട്ടീനുകളും ധാരാളമായടങ്ങിയതിനാൽ സന്തുലിത ഭക്ഷണമാ ണിത്. എന്നാൽ ഹൃദ്രോഗങ്ങൾ, കൊളസ്ട്രോൾ തുടങ്ങിയ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവർ ഒരു ദിവസം കഴിക്കാവുന്ന മ ുട്ടയുടെ എണ്ണം എത്രയാണെന്ന് അറിഞ്ഞിരിക്കണം. ഒരു മുട്ടയിൽ ശരാരശി 200 മില്ലീഗ്രാം കൊളസ്ട്രോൾ അടങ്ങിയിട്ടുണ് ട്. അതിനാൽ ഉയർന്ന കൊളസ്ട്രോളുള്ളവർ മുട്ട കഴിക്കുേമ്പാൾ ശ്രദ്ധിക്കണം.
മുട്ട ഹൃദ്രോഗങ്ങളുണ്ടാകാനു ള്ള സാധ്യത വർധിപ്പിക്കുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മുട്ടയിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയതിനാൽ ഹൃദ്രോഗമുണ്ടാക്കുന്ന സെറം ട്രൈഗ്ലിസറൈഡിനെ കുറക്കാൻ സാധിക്കും. അതേസമയം, ശരീരത്തിലെ നല്ല കൊളസ്ട്രോളിനെ വർധിപ്പിക്കുകയും ചെയ്യും.
കൊളസ്ട്രോൾ നില വളരെ കൂടിയ മാംസഭുക്കായ ഒരാൾ, ഉച്ചക്ക് ചിക്കനും രാത്രി മാംസവും കഴിക്കുന്നയാളാണെങ്കിൽ ഭക്ഷണത്തിൽ നിന്ന് ധാരാളം കൊഴുപ്പ് ലഭിക്കും. അതിനാൽ തന്നെ ഇത്തരക്കാർക്ക് രണ്ട് മുട്ടയുടെ വെള്ള ഒരു ദിവസം കഴിക്കാം. അല്ലെങ്കിൽ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഒരു മുട്ട കഴിക്കാമെന്ന് ന്യൂട്രീഷ്യനിസ്റ്റ് ആയ രൂപാലി ദത്ത പറയുന്നു. എന്നാൽ കൊളസ്ട്രോൾ സ്ധാരണ നിലയിലുള്ള സസ്യഭുക്കിന് ദിവസവും ഒരു മുട്ട പൂർണമായും കഴിക്കാം.
അമേരിക്കൽ ഹാർട്ട് അസോസിയേഷെൻറ കണക്കനുസരിച്ച് ദിവസം 2000 കലോറിയുള്ള ഭക്ഷണം കഴിക്കുന്ന ഒരാൾ 13 ഗ്രാമിലേറെ പൂരിത കൊഴുപ്പ് കഴിക്കരുതെന്നാണ് പറയുന്നത്. ഒരു മുട്ടയിൽ 1.4 ഗ്രാം പൂരിത കൊഴുപ്പ് മാത്രമാണ് അടങ്ങിയിട്ടുള്ളത്.
ദിവസം ഒന്നിലേറെ മുട്ടകൾ കഴിക്കുന്നവർ മഞ്ഞക്കരു ഒഴിവാക്കിയ ശേഷം കഴിക്കുക. മുട്ടയുടെ മഞ്ഞയിലാണ് ഏറ്റവും കൂടുതൽ കലോറിയും പൂരിത െകാഴുപ്പും കൊളസ്ട്രോളും അടങ്ങിയിട്ടുള്ളത്. ഒരു വലിയ മുട്ടയുടെ മഞ്ഞക്കരുവിൽ 55 കലോറി, 1.6 ഗ്രാം പൂരിത കൊഴുപ്പ്, 184 മില്ലിഗ്രാം കൊളസ്ട്രോൾ എന്നിവ അടങ്ങിയിട്ടുണ്ട്.
പ്രമേഹ രോഗികൾക്ക് ആഴ്ചയിൽ രണ്ട് മുട്ട കഴിക്കാം. ഡോക്ടറുടെ അഭിപ്രായം തേടിയ ശേഷമായിരിക്കണം രോഗികൾ ഭക്ഷണം മെനുവിൽ ഉൾപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.