Dr.-Aseem-malhothra.jpg
??. ???? ???????

കോവിഡ് 19: പാശ്ചാത്യരാജ്യങ്ങളിലെ ഉയർന്ന മരണനിരക്കിന് കാരണം തെറ്റായ ഭക്ഷണശീലം

ലണ്ടൻ: കോവിഡ് വൈറസ് രോഗബാധ മൂലം  പാശ്ചാത്യരാജ്യങ്ങളിൽ കൂടുതൽ പേർ മരിക്കുന്നതിന്‍റെ കാരണങ്ങളിലൊന്ന് തെറ്റായ ഭക്ഷണശീലമാണെന്ന് ഇന്ത്യൻ വംശജനായ ഡോക്ടർ അസീം മൽഹോത്ര. ബ്രിട്ടണിൽ നാഷണൽ ഹെൽത്ത് സർവീസസിൽ പ്രഫസറായി ജോലി ചെയ്യുകയാണ് ഇദ്ദേഹം. കോവിഡ് വൈറസിനെതിരെയുള്ള യുദ്ധത്തിൽ ജീവിതശൈലിക്ക് അതീവ പ്രധാന്യമുണ്ടെന്ന് ലോകത്തെ ഓർമിപ്പിക്കുകയാണ് അസീം മൽഹോത്ര. 

പൊണ്ണത്തടി, അമിതഭാരം എന്നിവയാണ് യഥാർഥ വില്ലൻ. ലൈഫ് സ്റ്റൈൽ രോഗങ്ങളിൽ ഇന്ത്യയും മുൻപന്തിയിലാണ്. ടൈപ്പ് 2 ഡയബറ്റിസ്, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം എന്നിവയുള്ളവരെ കോവിഡ് 19 വൈറസ് എളുപ്പം കീഴ്പ്പെടുത്തുന്നു. 

പാശ്ചാത്യ രാജ്യങ്ങളായ അമേരിക്കയിലും ബ്രിട്ടണിലും കോവിഡ് 19 മൂലം കൂടുതൽ പേർ മരിക്കാനിടയായതിന്‍റെ പ്രധാന കാരണവും ഇതുതന്നെയാണ്. രണ്ടു രാജ്യങ്ങളിലേയും മൊത്തം ജനസംഖ്യയുടെ 60 ശതമാനം പേരും അമിതഭാരമുള്ളവരാണ്.  അമേരിക്കയിൽ ആരോഗ്യവാൻമാരായി എട്ടിലൊരാൾ മാത്രമേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് വൈറസ് ആക്രമണത്തിൽ  മറ്റുള്ളവരേക്കാൾ 10 മടങ്ങ് അധികം ടൈപ്പ് 2 പ്രമേഹരോഗികളെ ബാധിക്കുമെന്ന്  നേച്വർ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലും ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    
News Summary - Indian Doctor Alerts Indians To Poor Diet Link With Virus Deaths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.