ന്യുഡൽഹി: ഇന്ത്യക്കാർ ലോകാരോഗ്യ സംഘടന നിർദേശിച്ച അളവിനേക്കാൾ ഇരട്ടിയിലധികം ഉപ്പ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതായി പഠനം. ഇത് ഹൃദസംബന്ധമായ രോഗങ്ങൾ വർധിക്കാൻ കാരണമാവുന്നതായും പഠനഫലങ്ങൾ പറയുന്നു.
ജോർജ് ഇൻസ്റ്റിറ്റ്യുട്ട്ഒാഫ് ഹെൽത്ത് സയൻസ് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തലുള്ളത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം 19 വയസ്സിൽ കുടുതലുള്ള മനുഷ്യന് ആവശ്യമായ ഉപ്പിെൻറ അളവ് 5 ഗ്രാമാണ്. എന്നാൽ ഇന്ത്യയിൽ ആളുകൾ ഉപയോഗിക്കുന്നത് 10.98 ഗ്രാം ഉപ്പാണ്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും കിഴക്കൻ ഇന്ത്യയിലുമാണ് ഉപ്പിെൻറ ഉപയോഗം കുടുതലെന്നാണ് പഠനഫലങ്ങൾ തെളിയിക്കുന്നത്. ത്രിപുരയാണ് ഉപ്പ് ഉപയോഗത്തിൽ എറ്റവും മുന്നിലുള്ള സംസ്ഥാനം 14 ഗ്രാമാണ് ശരാശരി ത്രിപുരയിൽ ആളുകളുടെ ഉപ്പ് ഉപയോഗത്തിെൻറ അളവ്.
കഴിഞ്ഞ 30 വർഷത്തിനുള്ളിൽ ഇന്ത്യക്കാരുടെ ഭക്ഷണശീലങ്ങളിൽ കാര്യമായ മാറ്റം വന്നു കഴിഞ്ഞു. കുടുതൽ പേരും ഫാസ്റ്റ് ഫുഡാണ് കഴിക്കുന്നത് . ഇതിൽ ഉപ്പിെൻറയും മധുരത്തിെൻറയും അളവ് കുടുതലായതിനാൽ രക്തസമർദ്ദം, അമിതവണ്ണം, ഹൃദയാഘാതം പോലുള്ള അസുഖങ്ങൾക്ക് കാരണമാവുന്നതായി പഠനം നടത്തിയ ജോൺസൺ പറയുന്നു.
2030തോടുകുടി ഇന്ത്യയിലെ ഹൃദ്രോഗികളുടെ എണ്ണം രണ്ടു കോടിയായി വർധിക്കും. ഇതിനെതിരെ ത്വരിത നടപടികൾ സ്വീകരിക്കണമെന്നും പഠനം ആവശ്യെപടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.