ഒരു വയസോ അതിനു താഴെയോ ഉള്ള കുട്ടികൾക്ക് ആപ്പിളും ഒറഞ്ചുമെല്ലാം നേരിട്ട് നൽകുന്നതിലെ ബുദ്ധിമുേട്ടാർത്ത് എളുപ്പത്തിന് മാതാപിതാക്കൾ ഇവ ജ്യൂസാക്കി പാൽക്കുപ്പിയിൽ നിറച്ച് നൽകും. മുതിർന്നവരെ ശല്യെപ്പടുത്താതെ പാൽക്കുപ്പികളിൽ നിറച്ച ജ്യൂസുകൾ നുണഞ്ഞ് കുട്ടികൾ വീടിെൻറ ഒരു മൂലയിലിരിക്കും. കുട്ടികൾക്കും രക്ഷിതാക്കൾക്കും സന്തോഷം.
എന്നാൽ കുട്ടികൾക്ക് പഴച്ചാറുകൾ നൽകരുെതന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. അമേരിക്കൻ അക്കാദമി ഒാഫ് പീഡിയാട്രീഷ്യൻസ് പുറത്തിറക്കിയ പുതിയ നിർദേശങ്ങളിലാണ് കുട്ടികൾക്ക് പഴച്ചാറുകൾ നൽകുന്നത് നിയന്ത്രിക്കാൻ പറയുന്നത്. മുലക്കുപ്പികൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. പഴങ്ങളുെട ജ്യൂസുകൾ നൽകുന്നതിനു പകരം പാൽ നൽകണമെന്നാണ് വിദഗ്ധർ നിർദേശിക്കുന്നത്.
ഒരു വയസിനു താഴെയുള്ള കുട്ടികൾക്ക് ഒരു കാരണവശാലും ജ്യൂസുകൾ നൽകരുത്. ജ്യൂസുകൾ കുടിക്കുന്നതിന് 18 വയസിനു താഴെയുള്ള എല്ലാ കുട്ടികളിലും നിയന്ത്രണം െകാണ്ടുവരേണ്ടതാണെന്നും ഡോക്ടർമാർ പറയുന്നു.
പഴങ്ങളുടെ ജ്യൂസുകൾ ആരോഗ്യകരമാെണന്നാണ് രക്ഷിതാക്കൾ കരുതുന്നത്. എന്നാൽ പഴങ്ങൾ അതുപോലെ നൽകുന്നതാണ് നല്ലത്. ജ്യൂസിൽ പഞ്ചസാരയും കാലറിയും വളരെ കൂടുതലായിരിക്കും. ഇത് കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് സാൻഫ്രാൻസിസ്കോ യൂണിവേഴ്സിറ്റി ഒാഫ് കാലിേഫാർണിയയിലെ ശിശുരോഗ വിഭാഗം പ്രഫസർ ഡോ. മെൽവിൻ ബി.ഹെയ്മാൻ പറയുന്നു. ഒരു വയസിനു താഴെയുള്ള കുട്ടികൾക്ക് ജ്യൂസ് നൽകുന്നത് തീർത്തും അനാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു വയസു മുതൽ മൂന്നു വയസു വെരയുള്ളവർക്ക് നാല് ഒൗൺസ് ജ്യൂസുവരെ ഒരു ദിവസം കുടിക്കാം. നാലു മുതൽ ആറു വയസുവരെയുള്ളവർക്ക് നാലു മുതൽ ആറ് ഒൗൺസ് വരെയും ഏഴു മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് എട്ട് ഒൗൺസ് വരെയും ജ്യൂസ് ഒരു ദിവസം കഴിക്കാം. എന്നാൽ മുലക്കുപ്പികൾ പോലെ വലിച്ചുകുടിക്കുന്ന കപ്പുകളിൽ നിന്ന് ഒരിക്കലും ജ്യൂസുകൾ കുടിക്കരുതെന്നും വിദഗ്ധർ നിർേദശിക്കുന്നു.
ഇങ്ങനെ വലിച്ചു കുടിക്കുന്ന കപ്പുകളിൽ കുടിക്കുേമ്പാൾ ധാരാളം ജ്യൂസ് കുടിക്കാൻ ഇടയാവുകയും അത് അമിത ഭാരത്തിലേക്ക് നയിക്കുകയും ചെയ്യും. മാത്രമല്ല, കുട്ടികളിൽ ഇത് ദന്തക്ഷയത്തിനും ഇടയാക്കുമെന്ന് ഡോക്ടർമാർ പറയുന്നു. ജ്യൂസുകളിൽ നാരുകൾ അടങ്ങിയിട്ടില്ല. പഴങ്ങളെ അപേക്ഷിച്ച് പോഷക ഗുണം കുറവും പഞ്ചസാരയും കാലറിയും വളരെ കൂടുതലുമാണ്.
ജ്യൂസാക്കി കഴിക്കാതെ ഒാറഞ്ച്, വാഴപ്പഴം, ആപ്പിൾ തുടങ്ങിയ പഴങ്ങൾ എല്ലാ പ്രായക്കാരും അതുപോെല തെന്ന കഴിക്കുക. പാലും വെള്ളവുമാണ് കുട്ടികൾക്ക് നൽകാൻ ഏറ്റവും ഉത്തമം. ജ്യൂസുകൾ കുട്ടികളിൽ മധുരത്തോട് ആഭിമുഖ്യം വളർത്തുമെന്നും അത് അനാരോഗ്യത്തിന് വഴിവെക്കുമെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.