ഹൃദയത്തെ സംരക്ഷിക്കാൻ തയ്യാറായാൽ സ്വന്തം ജീവിതം ശാന്തമായി മുന്നോട്ട് കൊണ്ടുപോകാം. അതിനായി ചില സുപ് രധാന നിർദേശങ്ങൾ ഇതാ. ഭക്ഷണത്തിൽ ആവശ്യമായ ചില പോഷകങ്ങൾ ഉൾപ്പെടുത്തിയാൽ ഹൃദയത്തിെൻറ പ്രവർത്തനങ്ങൾക്ക് അ ത് വലിയ സഹായകമാകും.
- ദിവസവും 400–500 ഗ്രാം പച്ചക്കറ ികളും പഴങ്ങളും കഴിക്കണം.
- കടും നിറമുള്ള പഴങ്ങളിൽ പോഷകമൂല്ല്യം കൂടുതലാണ്. ദിവസ ം ഒരു ആപ്പിൾ, ഒരു ഒാറഞ്ച് എന്നിവ കഴിക്കുന്നതും വളരെ നല്ലതാണ്.
- ആൻറീഓക്‌സിഡൻറുക ള്‍, വിറ്റാമിനുകള്‍, ഇരുമ്പ്, കാത്സ്യം എന്നിവ അടങ്ങിയതാണ് ഡ്രൈഫ്രൂട്ട്സുകൾ. കശുവണ്ടി, വാൽനട്ട്, ബദാം, ഇൗന്തപ്പഴം എന്നിവ പതിവാക്കുക.
- ഹൃദ്രോഗികൾക്ക് ദിവസവും 6–8 എണ്ണം കശുവണ്ടിപ്പരിപ്പ് നല്ലതാണെന്നും പഠനത്തിൽ വ്യക്തമായിട്ടുണ്ട്. ദിവസം 45 ഗ്രാം ബദാം ശീലമാക്കുക.
- ഹൃദയാേരാഗ്യത്തിന് ഇൗന്തപ്പഴം കഴിക്കാം: ഇൗന്തപ്പഴം പതിവായി കഴിക്കുന്നവരിൽ എൽ.ഡി.എൽ കൊളസ്‌ട്രോൾ കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്. കുടലിൽ വച്ച് ആഹാരത്തിലെ ചീത്ത കൊളസ്ട്രോളായ എൽ.ഡി.എൽ കൊളസ്‌ട്രോളിനെ ശരീരത്തിലേക്ക് വലിച്ചെടുക്കുന്നത് ഇൗന്തപ്പഴത്തിെൻറ നാരുകൾ പ്രതിരോധിക്കും. ഇൗന്തപ്പഴം സോഡിയത്തിെൻറ അളവ് കുറക്കുകയും രക്തസമ്മർദം നിയന്ത്രിക്കുകയും ചെയ്യുന്നതിനാൽ പക്ഷാഘാതം വരാതെ ഒരു പരിധിവരെ സംരക്ഷണം നൽകാനും ഇതിന് കഴിയുന്നു.
- രക്തധമനികളിലെ ബുദ്ധിമുട്ട് തടയാന്‍ മഞ്ഞളിന് കഴിയും എന്നതിനാൽ ഒരു ഗ്ലാസ് മഞ്ഞൾ വെള്ളം രാവിലെ കഴിക്കാം. നെല്ലിക്കയിലെ വൈറ്റമിൻ സി ഹൃദയത്തിന് ഉത്തേജനം നൽകുന്നു.
- ഉണക്കമുന്തിരിയിലെ നാരുകൾ ശരീരത്തില്‍ നിന്ന് പിത്തരസം ഉത്പ്പാദിപ്പിക്കാന്‍ സഹായിക്കുന്നതിനാൽ ഇത് കൊളസ്‌ട്രോളിനെ ഇല്ലാതാക്കുകയും അത് വഴി ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
- പൊട്ടാസ്യം അടങ്ങിയതിനാൽ രക്തസമ്മർദത്തെ നിയന്ത്രിക്കുന്ന നേന്ത്രപ്പഴം ശീലമാക്കിയാൽ ഹൃദയത്തിന് മെച്ചപ്പെട്ട സംരക്ഷണം നൽകാം.
- ഭക്ഷണത്തിൽ ആവശ്യത്തിന് വെളുത്തുള്ളി ചേർക്കുന്നതും നല്ലതാണ്.
- ശരീരഭാരം കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും ഉത്തമമായ ഒന്നാണ് ചീസ് കോഫി.
- പാകം ചെയ്ത മത്സ്യങ്ങൾ കഴിച്ചാൽ ഹൃദയത്തിന് ഗുണകരമാണെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ നടത്തിയ പഠനത്തിൽ വ്യക്തമായിട്ടുണ്ട്. അയല, മത്തി, കോര മത്സ്യങ്ങളിൽ അടങ്ങിയ ഒമേഗ-3 ഫാറ്റി ആസിഡാണ്ഹൃദയാരോഗ്യത്തിന് പൂരകമാകുന്നത്. വറുത്ത മത്സ്യത്തിൽ ഒമേഗ-3 ഫാറ്റി ആസിഡ് ഉണ്ടാകില്ലെന്നും പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.