മുലയൂട്ടൽ ശരീരത്തിൻ്റെ കൊഴുപ്പ് കുറക്കുമെന്നും മറ്റുമുള്ള തെറ്റായ ധാരണകൾ നാട്ടിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ മുലയൂട്ടൽ ഭക്ഷണത്തോടുള്ള താത്പര്യത്തെ സ്വാധീനിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. മുലയൂട്ടുന്ന അമ്മമാരുടെ ഭക്ഷണ ശീലം കുഞ്ഞിനെയും ബാധിക്കുന്നതാണ്. മുലയൂട്ടുന്ന അമ്മമാർക്കാകട്ടെ ഭക്ഷണത്തോട് അമിത താത്പര്യവുമുണ്ടാകുമെന്ന് പഠനങ്ങൾ പറയുന്നു. എങ്ങനെ എതുതരം ഭക്ഷണങ്ങൾ കഴിക്കാമെന്നത് എല്ലാ അമ്മമാർക്കുമുള്ള സംശയമാണ്.
മുലയൂട്ടുന്ന അമ്മമാർ സാധാരണ ആഗ്രഹിക്കുന്ന ഭക്ഷണങ്ങൾ
കുഞ്ഞുവാവമാരുടെ അമ്മമാർക്ക് രാത്രിയുറക്കം ശരിയാകാറില്ല. ഉറക്കത്തിെൻറ ദൈർഘ്യവും ആഴവും കുറവായിരിക്കും. ഉറക്കക്കുറവ് തീരുമാനങ്ങളെടുക്കാനുള്ള കഴിവിനെ ബാധിക്കും. മാത്രമല്ല, അത് ഭക്ഷണത്തോടുള്ള താത്പര്യം വർധിപ്പിക്കുകയും ചെയ്യും. അത് അനാരോഗ്യകരമായ ഭക്ഷണ ശീലത്തിലേക്ക് നയിച്ചേക്കാം.
കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടാകുന്നതിനനുസരിച്ച് അമ്മമാരുടെ തലച്ചോറിൽ ഉണ്ടാകുന്ന മാറ്റങ്ങൾ മധുരമുള്ളതും െകാഴുപ്പുള്ളതുമായ ഭക്ഷണങ്ങളോട് താത്പര്യപ്പ വർധിപ്പിക്കുന്ന തരത്തിലാണ്. കൂടുതൽ പഞ്ചസാര, കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ശരീരത്തിൽ രാസമാറ്റങ്ങൾ ഉണ്ടാക്കുകയും കൂടുതൽ ഭക്ഷണം വേണെമന്ന തോന്നൽ ഉളവാകുകയും ചെയ്യും.
ചോക്ലേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ വികാരങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിെൻറ ഭാഗത്തെയാണ് ഉത്തേജിപ്പിക്കുക. ഇതുമൂലം വളരെ സുഖമനുഭവിക്കുന്ന തോന്നൽ ഉണ്ടാകും. അതിനാൽ ഇത്തരം ഭക്ഷണങ്ങളോട് അമ്മമാർ കൂടുതൽ താത്പര്യം കാണിക്കും.
പാലിൻ്റെ രുചികൂട്ട്
മുലയൂട്ടുന്ന അമ്മമാർ ഭക്ഷണത്തിൽ ക്രമീകരണങ്ങൾ വരുത്തണം. മുലയൂട്ടുേമ്പാൾ അമ്മമാരുെട ശരീരത്തിെല കൊഴുപ്പ് കുറയുമെന്നത്കെട്ടുകഥമാത്രമാണ്. നന്നായി പാലൂട്ടുന്നതിന് നല്ല ഭക്ഷണം തെരഞ്ഞെടുത്ത് കഴിക്കണമെന്നാണ് വിദഗ്ധാഭിപ്രായം.
എല്ലാ തരത്തിലുള്ള ഭക്ഷണവും കഴിക്കുന്നത് വേണ്ട പോഷകങ്ങൾ ലഭ്യമാക്കുന്നതിന് സഹായിക്കും. വൈവിധ്യമുള്ള ഭക്ഷണങ്ങൾ പാലിെൻറ രുചിയിലും വ്യത്യാസം വരുത്തും. ഇതുവഴി കുഞ്ഞിെൻറ രസമുകുളങ്ങൾ വികസിക്കുന്നതിന് സഹായമാകുകയും ചെയ്യും. അടിസ്ഥാനപരമായി മുലയൂട്ടുന്ന അമ്മയുടെ ഭക്ഷണത്തോടുള്ള താത്പര്യം കുഞ്ഞിെൻറ ഭക്ഷണശീലങ്ങളെ രൂപീകരിക്കും.
ആരോഗ്യകരമായ ഭക്ഷണശീലം
വിശപ്പിനെ നിയന്ത്രിക്കുന്നതിന് കൃത്യ സമയത്ത് ഭക്ഷണം കഴിക്കണം. ഭക്ഷണത്തോടുള്ള അമിത താത്പര്യത്തോട് പൊരുതി നിൽക്കുന്നതിന് നല്ല ഉൗർജ്ജം ലഭിക്കാനും കൃത്യസമയത്തെ ഭക്ഷണം സഹായിക്കും. കുടുതൽ ഭക്ഷണം കഴിക്കുന്നതനുസരിച്ച് കൂടുതൽ തവണ മുലയൂട്ടാനും തോന്നും. പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷണം ഒരു ഗ്ലാസ് വെള്ളത്തോടൊപ്പം കൃത്യമായ ഇടവേളകളിൽ കഴിക്കുന്നത് ആവശ്യമായ പോഷകാഹാരം ലഭിക്കുന്നതിന് സഹായിക്കും.
ഭക്ഷണത്തോടുള്ള ഇൗ ആർത്തി കൂടുതൽ കാലമുണ്ടാകില്ല. ഒന്നു ശ്രദ്ധിച്ചാൽ അവ തനിെയ തന്നെ മാറും. അങ്ങനെ മാറുന്നില്ലെങ്കിൽ ഇഷ്ടം തോന്നുന്ന എല്ലാ ഭക്ഷണവും കഴിക്കാതെ ആരോഗ്യകരമായ ഭക്ഷണ ശീലത്തിലേക്ക് സ്വയം മാറണം. കാരണം നിങ്ങൾ കഴിക്കുന്ന ഭക്ഷണം നിങ്ങളുെട ആരോഗ്യത്തെ മാത്രമല്ല, കുഞ്ഞിെൻറ ആരോഗ്യത്തെയും ബാധിക്കും.
ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ:
- അമിതമായി എരിവുള്ള ഭക്ഷണങ്ങൾ ചിലപ്പോൾ മുലപ്പാലിന്റെ രുചിയെ മാറ്റിയേക്കാം
- നിലക്കടല അമിതമായി കഴിക്കുന്നത് അപൂർവ സന്ദർഭങ്ങളിൽ കുഞ്ഞിന് അലർജി ഉണ്ടാക്കാം
- മദ്യം മുലപ്പാൽ ഉൽപ്പാദനത്തെ തടയും
- അമിത അളവിൽ കോഫി കുടിച്ചാൽ അതിൽ അടങ്ങിയ കഫീൻ കുഞ്ഞിന് അസ്വസ്ഥതക്ക് കാരണമാകാം
- സ്രാവ്, ടൈൽ ഫിഷ് തുടങ്ങിയ വലിയ മീനുകളിൽ മെർക്കുറി ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ളതിനാൽ അത് കുഞ്ഞിനെ വളരെ ദോഷകരമായി ബാധിക്കും.
ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടവ:
- ശതാവരി ആയുർവേദത്തിൽ സ്ത്രീകളുടെ സുഹൃത്ത് എന്നറിയപ്പെടുന്ന ഔഷധസസ്യമാണ്. ഇത് ആർത്തവ പ്രശ്നങ്ങൾക്കും മുലപ്പാൽ കുറവിനും പരിഹാരമാണ്.
- പാലും പാലുൽപന്നങ്ങളും, ബദാം, മുരിങ്ങ, ചെറുപയർ തുടങ്ങിയവയിലെല്ലാം കാൽസ്യം കൂടുതലായി അടങ്ങിയതിനാൽ മുലപ്പാൽ ഉത്പാദനത്തിന് സഹായിക്കും.
- വെളുത്തുള്ളിയും ചെറിയ ഉള്ളിയും ശരീരത്തിൽ പ്രൊലാക്ടിൻ ഹോർമോണിനെ ബൂസ്റ്റ് ചെയ്യാൻ സഹായിക്കുന്നതിനാൽ ഇവയും മുലപ്പാൽ വർധിപ്പിക്കാൻ സഹായിക്കുന്നു.
- കസ്കസ്, ജീരകം, അയമോദകം തുടങ്ങിയവയും പ്രസവശേഷമുള്ള ശരീരത്തിലെ മുറിവുണങ്ങാനും മുലപ്പാൽ വർദ്ധിപ്പിക്കാനും ഉപകാരപ്രദമാണ്
- പാലക് ചീര പ്രസവശേഷം സ്ത്രീകൾക്ക് കഴിക്കാവുന്നതാണ്
- സപ്പോട്ട. ഊർജം അധികമായതിനാലും വിറ്റാമിൻ സിയും വിറ്റാമിൻ എയും അടങ്ങിയതിനാലും മുലയൂട്ടൽ സമയത്ത് കഴിക്കാൻ അത്യുത്തമമാണ്
- ചെറിയ മീനുകളിലും മെർക്കുറിയുടെ അളവ് കുറഞ്ഞ കടൽ മത്‍സ്യങ്ങളിലും പ്രോടീൻ, ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ളതിനാൽ ഗർഭകാലത്തും പ്രസവ ശേഷവും കഴിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.