ദോഹ: സ്തനാർബുദ ബോധവത്കരണത്തിെൻറ ഭാഗമായി മൂന്നാമത് പിങ്ക് വാക്ക് ഇന്ന് ആസ്പയർ സോണിൽ നടക്കും. തങ്ങളുടെ സോഷ്യൽ റെസ്പോൺസിബിലിറ്റി പരിപാടികളുടെ ഭാഗമായി ഖത്തർ കാൻസർ സൊസൈറ്റിയുമായി സഹകരിച്ച് ആസ്പയർ സോൺ ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിനകം തന്നെ 800ലധികം പേർ പിങ്ക് വാക്കിനായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സംഘാടകർ വ്യക്തമാക്കി. വൈകിട്ട് മൂന്ന് മുതൽ ആറ് വരെ നടക്കുന്ന പിങ്ക് വാക്കിൽ പങ്കെടുക്കുന്നവർക്കായി ഖത്തർ കാൻസർ സൊസൈറ്റിയിൽ നിന്നുള്ള വിദഗ്ധരുടെ നേതൃത്വത്തിൽ പ്രത്യേക ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. ശേഷം സ്തനാർബുദത്തിെൻറ പ്രതീകമായി മനുഷ്യ റിബൺ തയ്യാറാക്കും. ഇതാദ്യമായാണ് ആസ്പയറിൽ മനുഷ്യ റിബൺ തയ്യാറാക്കുന്നത്.
ഇതിനെ തുടർന്ന് നടക്കുന്ന ഒരു കിലോമീറ്റർ നടത്തത്തിൽ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, ഖത്തർ വിമൻസ് സ്പോർട്സ് കമ്മിറ്റി, ഖത്തർ വളണ്ടിയർ സെൻറർ, ഖത്തർ യൂനിവേഴ്സിറ്റി, നോർത്ത് വെസ്റ്റേൺ യൂനിവേഴ്സിറ്റി, സ്റ്റെൻഡൻ ഖത്തർ–യൂനിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയൻസ്, യെമനിയ യൂനിവേഴ്സിറ്റി ഖത്തർ ശാഖ, ഖത്തർ കമ്മ്യൂണിറ്റി കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള വളണ്ടിയർമാരും പ്രതിനിധികളും പങ്കെടുക്കും.
ടോർച്ച് ദോഹ, അസീസിയ മൂവെൻപിക് ഹോട്ടൽ, മാരിയട്ട് ഹോട്ടൽ ദോഹ, റോട്ടാന സിറ്റി സെൻറർ, മാർസ മലാസ് കെംപിൻസ്കി, സിറ്റി സെൻറർ റോട്ടാന ദോഹ, ഷാങ്ക് രി ലാ ഹോട്ടൽ, ക്രൗൺ പ്ലാസ ദോഹ തുടങ്ങിയവും ഇത്തവണ പിങ്ക് വാക്കിൽ പങ്കെടുക്കുന്നുണ്ട്. കൂടാതെ അലി ബിൻ അലി ഗ്രൂപ്പ്, ഉരീദു ഖത്തർ, ബി.പി.ഒ പോസിറ്റീവ്, ഖത്തർ കമ്പ്യൂട്ടർ സർവീസ്, യൂനിപോസ്റ്റ് എന്നീ കമ്പനികളും ഇതോടൊപ്പം ചേരും. പിങ്ക് വാക്കിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കുന്നതോടൊപ്പം ഏത് പ്രായത്തിലുള്ള സ്ത്രീകൾക്കും ഇതിൽ പങ്കെടുക്കാനുള്ള അവസരവുമുണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.