തിരുവനന്തപുരം: മയക്കുമരുന്നിെനതിരായ പ്രവർത്തനങ്ങൾ ശക്തമാകുേമ്പാഴും ലഹരിക്ക് അടിമകളാകുന്ന കുട്ടികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സംസ്ഥാനത്ത് ഡിഅഡിക്ഷൻ സെൻറർ ഇല്ല. സാധാരണ ഡിഅഡിക്ഷൻ സെൻററിൽ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളുടെ മാനസികാവസ്ഥ ചികിത്സാനന്തരം പഴയതിലും മോശമാകുെന്നന്നാണ് വിലയിരുത്തൽ. അതുകൊണ്ട് ജില്ല ആസ്ഥാനങ്ങളിൽ കുട്ടികൾക്ക് ഡിഅഡിക്ഷൻ സെൻറർ ആരംഭിക്കണമെന്ന് നിയമസഭയുടെ വിദ്യാഭ്യാസ സബ്ജക്ട് കമ്മിറ്റി ശിപാർശ ചെയ്യുന്നു.
വിദ്യാർഥികളിൽ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസുകളിൽ വന്ന വർധനയും നിയമസഭാ സമിതി ചൂണ്ടിക്കാട്ടുന്നു. മയക്കുമരുന്നിന് അടിമയാകുന്ന കുട്ടികളിൽ 70ശതമാനവും ശിഥിലമായ കുടുംബാന്തരീക്ഷത്തിൽനിന്നുള്ളവരാണ്. യന്ത്രവത്കൃത കാലഘട്ടത്തിൽ ഗൃഹനാഥന് കുടുംബവുമായി ചെലവിടുന്നതിന് സമയം കണ്ടെത്താൻ കഴിയാത്തതും കുടുംബശൈഥില്യത്തിന് കാരണമാകുന്നുണ്ട്. വീടുകളിൽനിന്നാണ് കുട്ടികൾ മദ്യപാനവും ലഹരിമരുന്നുകളും കാണുന്നത്. വീടുകളിലെ ആഘോഷങ്ങളിൽനിന്നും മദ്യവും ലഹരിയും അകറ്റിനിർത്തുകയാണ് പരിഹാരം.
ലഹരിമരുന്ന് വിൽപന നടത്തുന്നവർക്ക് മാത്രമല്ല, ലഹരി ഉപയോഗിക്കുന്നവർക്കും കടുത്ത ശിക്ഷ നൽകുന്നതിന് നിയമനിർമാണം നടത്തണം. കൈവശം സൂക്ഷിക്കുന്ന മയക്കുമരുന്നിൻറ അളവ് എത്ര കുറഞ്ഞാലും ശിക്ഷയുടെ കാലാവധിയിലും പിഴത്തുകയിലും കാര്യമായ വർധന വരുത്തുന്ന തരത്തിൽ നിയമനിർമാണം വേണം. കുട്ടികൾക്ക് മയക്കുമരുന്ന് നൽകുന്നതുമായി ബന്ധപ്പെട്ട കേസുകളിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം നൽകുന്ന ഏഴു വർഷത്തെ തടവ് ശിക്ഷ നടപ്പാക്കുന്നതിന് എക്സൈസ് വകുപ്പിന് കൂടി അധികാരം നൽകണം, സ്കൂൾ പരിസരത്ത് പുകയില ഉൽപന്നങ്ങൾ വിൽക്കാള്ള ദൂരപരിധി 100 മീറ്ററിൽനിന്ന് 500 മീറ്ററായി വർധിപ്പിക്കണം എന്നീ നിർദേശങ്ങളും നിയമസഭാസമിതി മുന്നോട്ടുവെക്കുന്നുണ്ട്.
കലാ-കായിക മത്സരങ്ങൾ നടക്കുന്ന വേളകളിലാണ് വിദ്യാർഥികൾക്കിടയിൽ ലഹരിമരുന്ന് ഉപയോഗം കുടുതലായി കണ്ടുവരുന്നത്. ഇൗ അവരസങ്ങളിൽ പൊലീസ്, എക്സൈസ് വകുപ്പിെൻറ സേവനം ലഭ്യമാക്കുക, ഇടവേളകളിൽ സ്കൂൾ പരിസരത്ത് ചുറ്റിത്തിരിയുന്നവരെ നിരീക്ഷിക്കാൻ സംവിധാനമുണണ്ടാക്കുക, എല്ലാ വിദ്യാലയങ്ങളിലും ലഹരിവിരുദ്ധ ക്ലബുകൾ രൂപവത്കരിക്കുക, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് അവാർഡുകൾ നൽകുക തുടങ്ങിയ നിർദേശങ്ങളും സമിതി മുന്നോട്ടുവെക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.