ഇറക്കുമതി ചെയ്യുന്ന കൃത്രിമ അവയവങ്ങൾക്ക് ലക്ഷങ്ങൾ മുടക്കണമെന്ന സ്ഥിതിയിലാണ് തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി ബയോ മെഡിക്കൽ എൻജിനീയറിങ്ങിലും സാങ്കേതിക വിദ്യയിലും നൂതന കണ്ടുപിടിത്തങ്ങളുമായെത്തിയത്.
കൃത്രിമ ഹൃദയ വാൽവ്, ഹൃദയകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള ഉപകരണം, വാസ്കുലാർ ഗ്രാഫ്റ്റ്, ന്യൂറോ പ്രോസ്തെറ്റിക് ഉപകരണങ്ങൾ എന്നിവയാണ് പ്രധാന നേട്ടങ്ങൾ. പ്രായവും തൂക്കവും തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളെ പരിപാലിക്കുന്ന ഇൻകുബേറ്ററുകൾക്ക് ലക്ഷങ്ങളാണ് വില. എന്നാൽ, ചെറുകിട ആശുപത്രികൾക്കുപോലും താങ്ങാനാകുന്ന െചലവിൽ അത് വികസിപ്പിച്ചെടുത്തിട്ടുണ്ട് ഇവിടത്തെ ഗവേഷകർ.
നവജാത ശിശുക്കളിലെ മഞ്ഞപ്പിത്തംപോലുള്ള രോഗങ്ങൾ കണ്ടെത്തി നേരത്തേതന്നെ ചികിത്സ ഉറപ്പാക്കാനുള്ള സംവിധാനങ്ങളും പ്രദർശനത്തിലുണ്ടായിരുന്നു. വൻ മുറിവുകളിൽ ശരീര കോശങ്ങൾതന്നെ ബാൻഡേജായി ഉപയോഗിക്കാവുന്ന വിദ്യയായ ടിഷ്യു എൻജിനീയറിങ്, റീജനറേറ്റിവ് മെഡിസിനുമാണ് പോളിസ്കിൻ അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.