ന്യൂഡൽഹി: ലോകാരോഗ്യ സംഘടനയുട ആഭിമുഖ്യത്തിൽ പുകയില നിയന്ത്രണ കരാർ രൂപീകരണത്തിനായി നടത്തുന്ന ഏഴാമത്തെ യോഗം ഡൽഹിയിൽ തുടങ്ങി. സമ്മേളനം നവംബർ 12വരെനീണ്ടുനിൽക്കും. പുകയില നിയന്ത്രണ കരാർ രൂപീകരണ സമിതിയിലെ അംഗങ്ങളായ 180ഒാളം രാജ്യങ്ങളിൽ നിന്നുള്ള 500 ഒാളം സന്നദ്ധ സംഘടന പ്രതിനിധികൾ പെങ്കടുക്കുന്നു.
പുകയില ഉപയോഗം ഗുരുതര അസുഖങ്ങൾക്കിടയാക്കുന്നതിനാൽ ലോകത്തെ എല്ലാ രാജ്യങ്ങളെയും പുകയില നിയന്ത്രണ കരാറിനുകീഴിൽ കൊണ്ടു വരിക എന്ന ലക്ഷ്യമാണ് ലോകാരോഗ്യ സംഘടനക്കുള്ളത്. പുകയില ഉപഭോക്താക്കൾ കൂടുതലുള്ള ഇന്ത്യയിൽ യോഗം നടക്കുേമ്പാൾ ലോകാരോഗ്യ സംഘടനയുടെ പുകയില വിരുദ്ധ പരിപാടികൾക്ക് സഹകരണം നൽകാൻ ഇന്ത്യ ബാധ്യസ്ഥരാകും.
പുകയില ഉത്പന്നങ്ങളുടെ അനധികൃതവിൽപന തടയുന്ന അന്താരാഷ്ട്ര കരാറും രൂപീകരിക്കുന്നുണ്ട്.
അതേസമയം, ലോകാരോഗ്യ സംഘടനയുടെ യോഗത്തിനെതിരെ പുകയില ഉൽപാദകരായ കർഷകർ പ്രതിഷേധപ്രകടനം നടത്തി. ആയിരക്കണക്കിന് കർഷകരുടെയും തൊഴിലാളികളുടെയും ജീവിത പ്രശ്നമാണിതെന്ന് കർഷക സംഘടനകൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.