മുംബൈ: 41കാരെൻറ ശരീരത്തിൽ നിന്ന് നീക്കം ചെയ്തത് ഏകദേശം 13 കിലോയോളം ഭാരമുള്ള വൃക്കകൾ. റോമൻ പെരേര എന്നയാള ുടെ ശരീരത്തിൽ നിന്നാണ് ശസ്ത്രക്രിയയിലൂടെ ഏഴും, 5.8ഉം കിലോ ഭാരമുള്ള വൃക്കകൾ നീക്കം ചെയ്തത്. മുംബൈ ആശുപത്ര ിയിലാണ് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്. ഓട്ടോസൊമാൽ ഡോമിനൻറ് പോളി സിസ്റ്റിക് കിഡ്നി ഡിസീസ്(എ.ഡി.പി.കെ.ഡി) എന്ന അസുഖം ബാധിച്ചാണ് പെരേര ശസ്ത്രക്രിയക്ക് വിധേയനായത്.
ശസ്ത്രക്രിയയിലുടെ രോഗിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചെന്ന് ഡോക്ടർമാരിൽ ഒരാൾ പറഞ്ഞു. ‘‘ആശുപത്രിയിലെത്തുമ്പോൾ അദ്ദേഹത്തിന് രക്തസ്രാവമുണ്ടായിരുന്നു. അദ്ദേഹത്തിെൻറ വൃക്കകൾ ഞങ്ങൾ എടുത്തു മാറ്റിയിട്ടില്ലായിരുന്നെങ്കിൽ അദ്ദേഹം ജീവനോടെ ഉണ്ടാകുമായിരുന്നില്ല. രണ്ട് വൃക്കകൾക്കും കൂടി 13 കിലോയോളം ഭാരമുണ്ടായിരുന്നു. രണ്ട് വൃക്കകളും ഞങ്ങൾ നീക്കം ചെയ്തു. ഒരു സാധാരണ വൃക്കക്ക് 800 ഗ്രാം മാത്രമാണ് ഭാരം. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ രോഗിക്ക് 106 കിലോ ഭാരമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ 80 കിലോഗ്രാമാണ് ഭാരം.’’ ഡോക്ടർ പറഞ്ഞു.
വൃക്ക ആവശ്യമുള്ള അമരാവതി സ്വദേശി നിതിൻ എന്നയാൾക്ക് റോമൻ പെരേരയുടെ ഭാര്യ വൃക്ക ദാനം ചെയ്യുകയും നിതിെൻറ ഭാര്യയുടെ ഒരു വൃക്ക റോമൻ പെരേരക്ക് നൽകുകയും ചെയ്തു. കഴിഞ്ഞ പത്ത് വർഷത്തോളമായി റോമൻ പെരേര എ.ഡി.പി.കെ.ഡി രോഗ ബാധിതനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.