വാഷിങ്ടൺ: പടിഞ്ഞാറൻ രാജ്യങ്ങളിലെ പുരുഷന്മാരുടെ ആരോഗ്യസ്ഥിതിയിൽ ഗുരുതര ആശങ്കകളുയർത്തി പുതിയ പഠനവിവരം. കഴിഞ്ഞ 40 വർഷത്തിനിടെ പുരുഷ ബീജത്തിെൻറ എണ്ണത്തിൽ 60 ശതമാനം കുറവു വന്നെന്നും ആധുനിക ജീവിതശൈലി അടക്കം നിരവധി കാരണങ്ങൾ ഇതിനുപിന്നിലുണ്ടെന്നും ഒരുപറ്റം ഗവേഷകർ നടത്തിയ ശാസ്ത്രീയപഠനം ചൂണ്ടിക്കാണിക്കുന്നു.
കീടനാശിനികൾ, ഹോർമോൺ വ്യതിയാനങ്ങൾ, ഡയറ്റിങ്, മാനസിക സമ്മർദം, പുകവലി, െപാണ്ണത്തടി തുടങ്ങിയ കാരണങ്ങളാണ് പ്രത്യേകമായി ഇവർ എടുത്തുപറയുന്നത്. അതേസമയം, ദക്ഷിണ അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് വളരെ കുറച്ച് പഠനങ്ങളേ നടന്നിട്ടുള്ളൂവെങ്കിൽപോലും ബീജത്തിെൻറ എണ്ണത്തിലുള്ള ഇൗ വൻ വ്യതിയാനം കാണപ്പെടുന്നിെല്ലന്നും പഠനം പറയുന്നു. ഇസ്രായേൽ, യു.എസ്, ഡെന്മാർക്ക്, ബ്രസീൽ, സ്പെയിൻ എന്നിവിടങ്ങളിൽനിന്നുള്ള ഗവേഷകർ ചേർന്ന് ഹ്യൂമൻ റിപ്രൊഡക്ഷൻ അപ്ഡേറ്റ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചതാണ് ഇത്. 1971നും 2011നും ഇടക്ക് യൂറോപ്പ്, വടക്കേ അമേരിക്ക, ആസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ നാടുകളിലെ പുരുഷന്മാരിൽ ബീജത്തിെൻറ എണ്ണം 59.3 ശതമാനം കണ്ട് കുറഞ്ഞുവെന്നാണ് ഇതിൽ പറയുന്നത്.
ഫർണിച്ചറിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് അടക്കമുള്ള വസ്തുക്കളിലെ രാസഘടകങ്ങൾപോലും ബീജത്തിെൻറ എണ്ണക്കുറവിലേക്ക് നയിക്കുമെത്ര. ചുറ്റുപാടുള്ള ഇത്തരം വസ്തുക്കൾ ഭക്ഷ്യശൃംഖലയിലേക്ക് ചേക്കേറുമെന്നും മുന്നറിയിപ്പുനൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.