ടൊറേൻറാ: കണ്ണിന് അസ്വാഭാവികമായി പിങ്ക് നിറം വരുന്നത് കോവിഡ് ലക്ഷണമാകാമെന്ന് പഠന റിപ്പോർട്ട്. കനേഡിയൻ നേത്രരോഗ വിദഗ്ധർ നടത്തിയ പഠനത്തിലാണ് ശ്വാസതടസ്സം, കഫക്കെട്ട്, പനി എന്നിവക്ക് പിന്നാലെ കണ്ണിന് പിങ്ക് നിറം വരുന്നതും കോവിഡ് ലക്ഷണമാണെന്ന് കണ്ടെത്തിയത്. റിപ്പോർട്ട് കനേഡിയൻ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ മാർച്ചിലാണ് ശ്വാസതടസ്സത്തോടൊപ്പം കണ്ണിന് പിങ്ക് നിറവുമായി ആൽബർട്ടയിലെ റോയൽ അലക്സാണ്ട്ര കണ്ണാശുപത്രിയിൽ 29കാരി ചികിത്സ തേടിയത്. ഇവർ അടുത്തിടെയായിരുന്നു ഏഷ്യൻ രാജ്യത്തുനിന്ന് മടങ്ങിയെത്തിയത്. യുവതിയെ നിരീക്ഷിച്ചു വരുന്നതിനിടെ കോവിഡ് ഫലം പോസിറ്റിവായി. ഇതിൽ നിന്നാണ് കണ്ണിന് ചുവന്ന നിറം വരുന്നതും കോവിഡ് ലക്ഷണമായി വിലയിരുത്തിയതെന്ന് പഠനത്തിൽ പങ്കാളിയായ ആൽബർട്ട യൂനിവേഴ്സിറ്റി അസിസ്റ്റൻറ് പ്രഫസർ കാർലോസ് സോളർട്ടെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.