കൊച്ചി: മഹാമാരിയുടെ വ്യാപനത്തിൽ ലോകം വിറങ്ങലിക്കുമ്പോഴും ഹൃദയരക്തംകൊണ്ട് മനുഷ്യസ്നേഹത്തിെൻറ ചരിത്രമെഴുതുകയാണ് മലയാളനാട്. കോവിഡ് വ്യാപനം രൂക്ഷമായ ഏപ്രിലിനുശേഷം ഇന്ത്യയിൽ നടന്ന അഞ്ച് ഹൃദയമാറ്റ ശസ്ത്രക്രിയയിലെ നാലെണ്ണവും കേരളത്തിലായിരുെന്നന്നത് ത്യാഗത്തിെൻറ മാതൃകയാകുന്നു.
കഴിഞ്ഞ ഏപ്രിലിൽ അപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച വർക്കല സ്വദേശി ശ്രീകുമാറിെൻറ ഹൃദയം കോട്ടയം തെള്ളകം സ്വദേശി കെ.എൽ. ജോസിന് നൽകിയതായിരുന്നു ഇതിലെ ആദ്യസംഭവം. തിരുവനന്തപുരം കിംസ് ആശുപത്രിയിൽനിന്ന് ഹൃദയം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് നടത്തിയ ശസ്ത്രക്രിയക്ക് ഡോ. ടി.കെ. ജയകുമാറാണ് നേതൃത്വം നൽകിയത്.
സർക്കാർ വാടകക്കെടുത്ത ഹെലികോപ്ടർ എയർ ആംബുലൻസായി മാറിയതിലൂടെ േമയിൽ നടന്ന ശസ്ത്രക്രിയയാണ് രണ്ടാമത്തേത്. തിരുവനന്തപുരത്ത് മസ്തിഷ്കമരണം സംഭവിച്ച അധ്യാപിക ലാലിയുടെ ഹൃദയമാണ് എറണാകുളം ലിസി ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിൽ കോതമംഗലം സ്വദേശി ലീനക്ക് പുതുജീവനേകിയത്.
എട്ട് അവയവം ദാനം നൽകിയ എഴുകോൺ സ്വദേശി അനുജിത്തിെൻറ ഹൃദയം തൃപ്പൂണിത്തുറക്കാരനായ സണ്ണിയിൽ മിടിക്കുകയാണ് ഇപ്പോൾ. ഡോ. ജോസ് ചാക്കോ പെരിയപ്പുറമാണ് ഈ രണ്ട് ശസ്ത്രക്രിയക്കും നേതൃത്വം നൽകിയത്. നാലാമത്തെ ശസ്ത്രക്രിയ അമൃത ആശുപത്രിയിലായിരുന്നു. േകരളത്തിന് പുറത്ത് നടന്ന ഹൃദയമാറ്റം അഹ്മദാബാദിലാണ്.
കോവിഡുകാലത്ത് കേരളത്തിൽ അവയവദാനത്തെക്കുറിച്ച തെറ്റായ ചിന്താഗതികൾ മാറിത്തുടങ്ങിയിട്ടുണ്ടെന്ന സൂചനകളാണ് ഈ സംഭവങ്ങളിലൂടെ മനസ്സിലാകുന്നതെന്ന് ഹൃദയശസ്ത്രക്രിയ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം 'മാധ്യമ'ത്തോട് പറഞ്ഞു. ശസ്ത്രക്രിയക്കുശേഷം രോഗികൾ ആരോഗ്യത്തോടെ വീടുകളിലേക്ക് മടങ്ങുന്ന കാഴ്ചയാണ് കേരളത്തിൽ.
2003ലും 2004ലും കേരളത്തിൽ നടന്ന ഹൃദയമാറ്റങ്ങൾക്കുശേഷം 2015ലായിരുന്നു മറ്റൊരു ശസ്ത്രക്രിയ. തുടർ വർഷങ്ങളിൽ ശസ്ത്രക്രിയകൾ കൂടുതലായി നടന്നെങ്കിലും 2018ഓടെ സമൂഹ മാധ്യമങ്ങൾ വഴിയുള്ള അപവാദ പ്രചാരണങ്ങൾ വർധിച്ചു. മസ്തിഷ്കമരണം സംഭവിക്കാത്തവരെയും അവയവദാനത്തിന് വേണ്ടി ഉപയോഗിക്കുെന്നന്നടക്കമുള്ള അപവാദങ്ങൾ ഡോക്ടർമാരെ തളർത്തുന്നതായിരുന്നു.
ദാതാവിനെയും സ്വീകർത്താവിനെയും കണ്ടെത്തുന്നതിൽ ഒരുതരത്തിെല ഇടപെടലും ഡോക്ടർമാർക്കോ ആശുപത്രികൾക്കോ നടത്താൻ കഴിയില്ല. മാനദണ്ഡങ്ങൾക്ക് അനുസരിച്ച് സർക്കാർ സംവിധാനങ്ങളാണ് ഇതിന് നേതൃത്വം നൽകുന്നത്. മരണപ്പെട്ട ഒരാളിലൂടെ മറ്റൊരാൾക്ക് പുതുജീവിതം നൽകാനാകുന്നത് വലിയ ത്യാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 27 ഹൃദയമാറ്റ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ വ്യക്തിയാണ് ഡോ. ജോസ് ചാക്കോ പെരിയപ്പുറം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.