ന്യൂഡൽഹി: ഒമിക്രോണിന്റെ വകഭേദം XBB.1.16 അതിവേഗം വ്യാപിക്കുന്നുവെന്ന് വിദഗ്ധർ. നേരത്തെയുള്ള കോവിഡ് വകഭേദങ്ങളുടെ ലക്ഷണങ്ങൾക്കൊപ്പം ചെങ്കണ്ണും ഈ വകഭേദത്തിന്റെ ലക്ഷണമാണ്. ആർക്ടറസ് എന്നാണ് ഈ ഉപവകഭേദത്തിന് പേര് നൽകിയിരിക്കുന്നത്.
ഒമിക്രോണിനേക്കാൾ വ്യാപന ശേഷിയും അണുബാധാ ശേഷിയും കൂടുതലാണ്. ആർക്ടറസ് വൈറസ് ആദ്യം ഇന്ത്യയിലാണ് കണ്ടത്. നിലവിൽ 29 രാജ്യങ്ങളിൽ ആർക്ടറസ് വൈറസ് സാന്നിധ്യമുണ്ട്.
സാധാരണ കോവിഡ് ലക്ഷണങ്ങളായ, തൊണ്ടവേദന, മൂക്കൊലിപ്പ്, ജലദോഷം, ചുമ, തളർച്ച, പേശീവേദന, വയറിനു പ്രശ്നം തുടങ്ങഇയവക്കൊപ്പം ശക്തമായ പനിക്കും ചെങ്കണ്ണിനും സാധ്യതയുണ്ട്. പ്രത്യേകിച്ച് കുട്ടികളിൽ.
നിലവിൽ ആശങ്കാജനകമല്ലെങ്കിലും ആരോഗ്യ വിദഗ്ധർ പുതിയ വകഭേദത്തെ സൂക്ഷ്മമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. രോഗം കൂടുതലായി വ്യാപിക്കുകയാണെങ്കിൽ അത് ആളുകളുടെ പ്രതിരോധ ശേഷിയെ ബാധിക്കും. അതിനാൽ അടുത്ത നാല് ആഴ്ച രോഗം നിയന്ത്രിച്ച് നിർത്തുന്നതിൽ വിജയിക്കേണ്ടത് പ്രധാനമാണ്. കോവിഡ് പെരുമാറ്റച്ചട്ടം പാലിക്കുന്നത് രോഗ വ്യാപനം തടയാൻ സാഹയകരമാകുമെന്നും ആളുകൾ ബൂസ്റ്റർ ഡോസുകൾ നിർബന്ധമായും സ്വീകരിക്കേണ്ടതുണ്ടെന്നും വിദഗ്ധർ ഓർമിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.