ചെന്നൈ: കോവിഡിനെതിരായ പോരാട്ടത്തിൽ അടുത്ത ആറുമുതൽ 18 വരെയുള്ള മാസങ്ങൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയൻറിസ്റ്റ് സൗമ്യ സ്വാമിനാഥൻ. കോവിഡ് ചികിത്സ പ്രോട്ടോകോളിൽ ജനങ്ങൾക്ക് വ്യക്തതയുണ്ടാവാൻ വേണ്ട നടപടി സ്വീകരിക്കേണ്ടതും പ്രധാനമാണെന്നും ചെൈന്ന സ്വദേശികൂടിയായ അവർ പറഞ്ഞു.
'കോവിഡിനെതിരായ പോരാട്ടം വിജയിക്കുന്നുണ്ടോയെന്നത് വൈറസിെൻറ വകഭേദ മാറ്റം കൂടി പരിഗണിച്ചാണ്. വാക്സിൻ പുതിയ വകഭേദത്തിനെ പൂർണമായി ചെറുക്കുമോയെന്ന് കണ്ടെത്തേണ്ടതുണ്ട്. ഈ വർഷം അവസാനത്തോടെ ലോകത്തെ 30 ശതമാനം ആളുകൾക്കും വാക്സിൻ വിതരണം ചെയ്യുേമ്പാൾ, കോവിഡിെൻറ തീക്ഷണ ഘട്ടത്തിന് തീർച്ചയായും അവസാനമാവും. അപ്പോൾ മരണ നിരക്കിലും കാര്യമായ മാറ്റമുണ്ടാവും. അടുത്തവർഷവും വാക്സിനേഷൻ വലിയ അളവിൽ നൽകേണ്ടതുണ്ട്'' -ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.
പ്രതിരോധ പ്രവർത്തനങ്ങളോടൊപ്പം തെറ്റായ മരുന്നുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ജനങ്ങൾക്കിടയിൽ അവബോധമുണ്ടാവേണ്ടതുണ്ടെന്നും സൗമ്യ സ്വാമിനാഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.