ജനീവ: ലോകത്തെ 110 രാജ്യങ്ങളിൽ കോവിഡ് വർധിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗബ്രിയേസൂസ്. ആഗോള വ്യാപകമായി 41 ലക്ഷം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത കഴിഞ്ഞ വാരം പുതിയ കേസുകളിൽ 18 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്.
8500നടുത്ത് ആളുകൾ മരണത്തിന് കീഴടങ്ങി. മരണനിരക്കിൽ മുൻ ആഴ്ചയിൽനിന്ന് വലിയ വ്യത്യാസമുണ്ടായിട്ടില്ല. എങ്കിലും പശ്ചിമേഷ്യ, ദക്ഷിണപൂർവ ഏഷ്യ, അമേരിക്ക എന്നിവിടങ്ങളിൽ മരണസംഖ്യ കൂടുകയാണ്. പശ്ചിമേഷ്യയിൽ 47 ശതമാനം വർധനയാണ് കോവിഡ് കേസുകളിലുണ്ടായതെന്നും ഡബ്ല്യു.എച്ച്.ഒ ബുധനാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
ഒമിക്രോൺ ബി.എ 4, ബി.എ 5 വകഭേദങ്ങളാണ് കേസുകൾ കൂട്ടുന്നത്. മഹാമാരി മാറുകയാണ്. എന്നാൽ, അവസാനിച്ചിട്ടില്ലെന്ന് ഡയറക്ടർ ജനറൽ പറഞ്ഞു. ദരിദ്രരാജ്യങ്ങളിൽ 13 ശതമാനം മാത്രമാണ് പ്രതിരോധ കുത്തിവെപ്പ് നിരക്ക്. വാക്സിനേഷൻ നടപടികൾ ഊർജിതമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.