ന്യൂഡല്‍ഹി: രാജ്യത്ത് രണ്ട് കോവിഡ് വാക്സിനുകൾക്കും ആൻറി വൈറൽ മരുന്നായ മോൾനുപിറാവിറിനും അടിയന്തര ഉപയോഗ അനുമതി. ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കൽ -ഇ വികസിപ്പിച്ച 'കോർബെ വാക്സ്', സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ 'കോവോവാക്സ്' എന്നീ വാക്സിനുകൾക്കാണ് കേന്ദ്ര ഡ്രഗ് അതോറിറ്റി അനുമതി നൽകിയത്. സബ്ജക്ട് എക്സ്പേർട്ട് കമ്മിറ്റിയും സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനും ഇരുവാക്സിനുകൾക്കും മോൾനുപിറാവിറിനും അനുമതി നൽകാൻ തിങ്കളാഴ്ച ശിപാർശ ചെയ്തിരുന്നു. ഇതോടെ രാജ്യത്ത് അടിയന്തര ഉപയോഗത്തിനുള്ള വാക്സിനുകളുടെ എണ്ണം എട്ടായി. കോവിഷീല്‍ഡ്, കോവാക്സിന്, സൈകോവ് -ഡി, സ്പുട്നിക് വി, മൊഡേണ, ജോണ്സണ് ആന്‍ഡ് ജോണ്സണ് എന്നിവക്കാണ് നേരത്തേ അനുമതി ലഭിച്ചത്. േപ്രാട്ടീൻ അധിഷ്ഠിതമായ ആദ്യ തദ്ദേശീയ വാക്സിനാണ് കോർബെവാക്സ്. 28 ദിവസത്തെ ഇടവേളയിലായി രണ്ട് ഡോസ് ആണ് നൽകുക. രണ്ട് ഡിഗ്രി താപനിലയിൽ സൂക്ഷിക്കണം. 90 ശതമാനത്തിന് മുകളിൽ ഫലപ്രാപ്തിയുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 90.4 ശതമാനമാണ് കോവോവാക്സിെൻറ ഫലപ്രാപ്തി. രണ്ടു ഡോസുകൾ 21 ദിവസത്തെ ഇടവേളയിൽ നൽകും.
കോവിഡ് മൂര്‍ച്ഛിക്കാന്‍ സാധ്യതയുള്ള 18 വയസ്സിനു മുകളിലുള്ളവർക്ക് മോൾനുപിറാവിർ അടിയന്തര ഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കാനാണ് അനുമതി നല്‍കിയത്.
60 കഴിഞ്ഞവർക്ക് സാക്ഷ്യപത്രം വേണ്ട
ന്യൂഡല്‍ഹി: ജനുവരി 10 മുതൽ ആരംഭിക്കുന്ന കരുതൽ ഡോസ് വാക്സിൻ ലഭിക്കാൻ 60 വയസ്സിനു മുകളിലുള്ളവർക്ക് ഡോക്ടർമാരുടെ സാക്ഷ്യപത്രം വേണ്ടെന്ന് കേന്ദ്രം. നേരത്തെ ഈ നിർദേശമുണ്ടായിരുന്നു. ആരോഗ്യപരമായി സുരക്ഷിതരാണോ എന്ന കാര്യത്തില്‍ ഡോക്ടര്‍മാരുടെ വിദഗ്ധോപദേശം തേടിയാൽ മതി. രണ്ടാം ഡോസ് വാക്സിന് എടുത്ത് ഒമ്പത് മാസത്തിന് ശേഷമെന്ന വ്യവസ്ഥ കരുതല്‍ ഡോസിെൻറ കാര്യത്തില്‍ കര്‍ശനമായി പാലിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരെ മുന്‍നിര പ്രവര്‍ത്തകരായി കണക്കാക്കി കരുതല്‍ ഡോസ് വാക്സിന് നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.