കരുതിയിരിക്കുക പുതിയ കോവിഡ് വകഭേദത്തെ, വാക്സിനെ മറികടക്കുമെന്ന് ശാസ്ത്രജ്ഞർ

കോവിഡ് ഒമിക്രോൺ XBB.1.5 വകഭേദത്തെ കരുതിയിരിക്കണമെന്ന് ശാസ്ത്രജ്ഞർ. യു.എസിൽ വ്യാപകമായി പടരുന്ന വകഭേദമാണിത്. രാജ്യത്തെ 41 ശതമാനം പുതിയ കേസുകളും XBB.1.5 വകഭേദം ബാധിച്ചവരാണെന്ന് സി.എൻ.ബി.സി റിപ്പോർട്ട് ചെയ്തു.

XBB.1.5 വകഭേദം ശക്തമായ പ്രതിരോധ ശേഷിയുള്ളതാണ്. മറ്റ് ഉപവകഭേദങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മനുഷ്യകോശങ്ങളുമായി പെട്ടെന്ന് തന്നെ യോജിക്കുകയും ചെയ്യുന്നു.

യു.എസിൽ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ XBB.1.5 വകഭേദം ബാധിച്ച കേസുകൾ ഇരട്ടിയായി വർധിച്ചിരിക്കുകയാണ്. 21.7 ശതമാനം കേസുകളിൽ നിന്ന് 41 ശതമാനമായാണ് വർധിച്ചത്.

കോവിഡ് 19 വാക്സിനുകളും ബൂസ്റ്റർ ഡോസുകളുമൊന്നും XBB.1.5 വകഭേദത്തെ പ്രതിരോധിക്കാൻ മതിയാകില്ലെന്ന ഭയത്തിലാണ് ശാസ്ത്രജ്ഞർ. മാസങ്ങളായി XBB ഉപവകഭേദത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് വിദഗ്ധർ. ഇതിന് നിരവധി വകഭേദങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് കണ്ടെത്തൽ.

ആഗസ്തിലാണ് XBBയെ ആദ്യം കണ്ടെത്തിയത്. XBB.1, XBB.1.5 എന്നിവയാണ് ഈ കുടുംബത്തിൽ കണ്ടെത്തിയ ഉപവകഭേദങ്ങൾ. XBB.1.5 ന് സെല്ലുകളുമായി ചേരാൻ പ്രത്യേക കഴിവ് ലഭിച്ചിട്ടുണ്ട് എന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.

XBB വകഭേദങ്ങൾ കോവിഡ് 19 വാക്സിനുകളുടെ കാര്യക്ഷമതക്ക് വെല്ലുവിളിയുയർത്തുമെന്ന് ഈ വർഷം ആദ്യം പുറത്തുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു. വാക്സിൻ എടുത്തവരിൽ അണുബാധയുണ്ടാക്കുകയും ഒരു തവണ രോഗം ബാധിച്ചവരിൽ വീണ്ടും രോഗബാധയുണ്ടാക്കുകയും ചെയ്യുമെന്നും റിപ്പോർട്ടുകളിൽ ഉണ്ടായിരുന്നു.

Tags:    
News Summary - Covid Variant XBB.1.5 Can Resist Antibodies, Challenge Vaccines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.