ഉത്തരാഖണ്ഡിൽ ഡെങ്കിപ്പനി പടരുന്നു; 500 രോഗബാധിതർ

ഡെറാഡൂൺ: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 500 കടന്നതായി ഉത്തരാഖണ്ഡ് സർക്കാർ. ഡെറാഡൂണിലും ഹരിദ്വാറിലുമാണ് കൂടുതൽ രോഗബാധിതരുള്ളതെന്ന് അധികൃതർ അറിയിച്ചു. ഡെറാഡൂണിൽ 295 കേസുകളും ഹരിദ്വാറിൽ 123 കേസുമാണ് റിപ്പോർട്ട് ചെയ്തത്. രോഗവ്യാപനം തടയുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

നിലവിൽ സ്ഥിതി നിയന്ത്രവിധേയമാണെന്നും ആവശ്യമായ മുൻ കരുതലെടുക്കാൻ ചീഫ് മെഡിക്കൽ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ആരോഗ്യ സെക്രട്ടറി പറഞ്ഞു. മുൻകരുതലിന്‍റെ ഭാഗമായി വിദ്യാർഥികൾ ശരീരം മുഴുവനും മറയുന്ന വസ്ത്രം ധരിച്ച് സ്കൂളിൽ പോകണമെന്നും അധികൃതർ അറിയിച്ചു.

Tags:    
News Summary - Dengue cases breach 500 mark in Uttarakhand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.