പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ൾ കൂ​ടു​ന്നു

പാ​ല​ക്കാ​ട്: ജി​ല്ല​യി​ല്‍ വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ള്‍ വ​ർ​ധി​ക്കു​ന്നു. ഭ​ക്ഷ്യ​വി​ഷ​ബാ​ധ, സൂ​ക്ഷ്മ​ജീ​വി​ക​ളാ​യ വൈ​റ​സ്, ബാ​ക്ടീ​രി​യ, ഫം​ഗ​സ് മു​ത​ലാ​യ​വ കാ​ര​ണ​വും മ​റ്റു രോ​ഗ​ങ്ങ​ളു​ടെ ല​ക്ഷ​ണ​മാ​യും വ​യ​റി​ള​ക്കം ഉ​ണ്ടാ​കാം. കോ​ള​റ, മ​ഞ്ഞ​പ്പി​ത്തം, ടൈ​ഫോ​യ്ഡ്, ഷി​ഗ​ല്ല, നോ​റോ, റോ​ട്ടോ തു​ട​ങ്ങി അ​നേ​കം രോ​ഗാ​ണു​ക്ക​ള്‍ ഉ​ണ്ടാ​ക്കു​ന്ന രോ​ഗ​ങ്ങ​ളു​ടെ പ്ര​ധാ​ന ല​ക്ഷ​ണ​മാ​ണ് വ​യ​റി​ള​ക്കം. രോ​ഗ​മു​ണ്ടാ​കു​മ്പോ​ള്‍ മ​ല​ത്തി​ല്‍ ര​ക്തം ഉ​ണ്ടെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധി​ക്ക​ണം. ല​ക്ഷ​ണ​ങ്ങ​ള്‍ മൂ​ര്‍ച്ഛി​ക്കാ​തെ തു​ട​ക്ക​ത്തി​ല്‍ ത​ന്നെ ചി​കി​ത്സ ന​ട​ത്ത​ണം.

വ​യ​റി​ള​ക്കം​മൂ​ലം ജീ​വ​ന്‍ നി​ല​നി​ല്‍ക്കാ​ൻ ആ​വ​ശ്യ​മാ​യ ഘ​ട​ക​ങ്ങ​ളാ​യ ജ​ല​വും ല​വ​ണ​ങ്ങ​ളും പോ​ഷ​ണ​ങ്ങ​ളും ശ​രീ​ര​ത്തി​ല്‍ നി​ന്നും ന​ഷ്ട​പ്പെ​ടു​ന്നു. തു​ട​ര്‍ച്ച​യാ​യ വ​യ​റി​ള​ക്കം​മൂ​ലം ശ​രീ​ര​ത്തി​ല്‍ നി​ന്ന് ജ​ലാം​ശം ന​ഷ്ട​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണ് നി​ര്‍ജ​ലീ​ക​ര​ണം. ഇ​ത് പെ​ട്ടെ​ന്നു​ള്ള മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​കാം. അ​മി​ത​മാ​യ വ​യ​റി​ള​ക്കം, അ​മി​ത​ദാ​ഹം, മ​യ​ക്കം, ക​ഴി​ഞ്ഞ ആ​റു​മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ മൂ​ത്രം ഒ​ഴി​ക്കാ​തി​രി​ക്കു​ക, കു​ഴി​ഞ്ഞു താ​ണ ക​ണ്ണു​ക​ള്‍, വ​ര​ണ്ട വാ​യും നാ​ക്കും, താ​ഴ്ന്ന ഉ​ച്ചി തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ള്‍ കു​ഞ്ഞു​ങ്ങ​ളി​ല്‍ കാ​ണു​ന്നു​ണ്ടെ​ങ്കി​ല്‍ ഡോ​ക്ട​റെ കാ​ണി​ക്കേ​ണ്ട​താ​ണ്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ള്‍ അ​തീ​വ ശ്ര​ദ്ധ പു​ല​ർ​ത്ത​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ (ആ​രോ​ഗ്യം) അ​റി​യി​ച്ചു.

പ്ര​തി​രോ​ധി​ക്കാം, ഇ​ങ്ങ​നെ

- വെ​ള്ളം തി​ള​പ്പി​ച്ചാ​റി​യ​ശേ​ഷം മാ​ത്രം കു​ടി​ക്കു​ക

- പ​ഴ​കി​യ ഭ​ക്ഷ​ണം ഒ​ഴി​വാ​ക്കു​ക

- ഭ​ക്ഷ​ണ​പ​ദാ​ര്‍ഥ​ങ്ങ​ള്‍ എ​പ്പോ​ഴും മൂ​ടി വെ​ക്കു​ക

- ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തി​നും വി​ള​മ്പു​ന്ന​തി​നും ക​ഴി​ക്കു​ന്ന​തി​നും മു​മ്പും മ​ല​മൂ​ത്ര വി​സ​ർ​ജ്ജ​ന​ശേ​ഷ​വും കൈ ​സോ​പ്പ് ഉ​പ​യോ​ഗി​ച്ച് ക​ഴു​കു​ക

- വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ക​യും ഈ​ച്ച ശ​ല്യം ഒ​ഴി​വാ​ക്കു​ക​യും ചെ​യ്യു​ക

- വ​യ​റി​ള​ക്കം തു​ട​ങ്ങി​യാ​ലു​ട​ൻ ത​ന്നെ ഡോ​ക്ട​റെ​യോ ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​രെ​യോ വി​വ​ര​മ​റി​യി​ക്കു​ക.

- വ​യ​റി​ള​ക്കം മൂ​ല​മു​ള്ള നി​ർജ​ലീ​ക​ര​ണം ഒ​ഴി​വാ​ക്കാ​ൻ ഒ.​ആ​ര്‍.​എ​സ് ഉ​പ​യോ​ഗി​ച്ചു​ള്ള പാ​നീ​യ ചി​കി​ത്സ ചെ​യ്യു​ക

- വ​യ​റി​ള​ക്കം ബാ​ധി​ച്ച രോ​ഗി ഉ​പ​യോ​ഗി​ച്ച വ​സ്ത്ര​ങ്ങ​ള്‍, പാ​ത്ര​ങ്ങ​ള്‍ എ​ന്നി​വ ഡി​റ്റ​ര്‍ജെ​ന്റ് ഉ​പ​യോ​ഗി​ച്ച് അ​ണു​വി​മു​ക്ത​മാ​ക്ക​ണം.

- പ​രി​ച​രി​ക്കു​ന്ന​വ​ര്‍ സോ​പ്പ് ഉ​പ​യോ​ഗി​ക്കാ​നും രോ​ഗി​യു​ടെ വ​സ്തു​ക്ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​മ്പോ​ള്‍ കൈ​യു​റ ധ​രി​ക്കാ​നും ശ്ര​ദ്ധി​ക്ക​ണം.

Tags:    
News Summary - Diarrhea cases are on the rise in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.