ആത്മീയ ഭാവങ്ങൾക്കൊപ്പം ആരോഗ്യപ്രാധാന്യംകൂടി തിരിച്ചറിഞ്ഞുതന്നെയാകണം പല മതങ്ങളും ഉപവാസത്തിന് പ്രാധാന്യം കൽപിക്കുന്നത്.
ഇസ്ലാമിലെ ഉപവാസം സൂര്യോദയം മുതൽ അസ്തമയം വരെ നീളുന്ന ഒന്നാണ്. ആത്മസംസ്കരണം, സമർപ്പണം എന്നീ ചൈതന്യങ്ങൾ നിറഞ്ഞ മഹിത ദിനരാത്രങ്ങളാണ് വിശ്വാസികൾക്ക് റമദാൻ. ജീവിതശൈലീരോഗങ്ങളെ മറികടക്കാനുള്ള പ്രായോഗിക വഴിയായും വ്രതകാലത്തെ മാറ്റിയെടുക്കാം. ഭക്ഷണപാനീയങ്ങൾ ത്യജിച്ചതുകൊണ്ടു മാത്രമായില്ല. മെച്ചപ്പെട്ട ശാരീരിക-മാനസികാരോഗ്യം ഉറപ്പാക്കാനുള്ള ഈ അവസരത്തെ നാം എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതും മുഖ്യമാണ്.
ആഹാരരീതികളിലും ജീവിതശൈലികളിലും ബോധപൂർവം മാറ്റങ്ങൾക്ക് നാം തയാറാകണം. പകൽനേരത്ത് ആഹാരം ഉപേക്ഷിക്കുന്നു എന്നു കരുതി രാത്രികാലങ്ങളിൽ പരിധിവിടുന്ന പ്രവണതയുണ്ട്. ഉപവാസത്തിന്റെ ചൈതന്യത്തെ കെടുത്തുന്ന ഒന്നാണിത്.
പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ ഉൾപ്പെടെയുള്ള ജീവിതശൈലീരോഗങ്ങളെ ഫലപ്രദമായി നിയന്ത്രിച്ചുനിർത്താൻ ഉപവാസകാലം സഹായിക്കും. ശരീര ഭാരം കുറക്കാൻ താൽപര്യമെടുക്കുന്നവർക്കും ഉപവാസം മികച്ച അവസരമാണ്.
ഉപവാസത്തെ ആരോഗ്യദായകമാക്കി മാറ്റാനുള്ള ചില ടിപ്സുകൾ
1. ഭക്ഷണരീതിയും ജീവിതശൈലിയും ബോധപൂർവം ക്രമീകരിക്കുക.
2. രോഗികൾ മരുന്നുകൾ ഉപേക്ഷിക്കരുത്. ഡോക്ടറുടെ സഹായത്തോടെ മരുന്നുകൾ സേവിക്കേണ്ട സമയം ക്രമീകരിക്കണം.
3. പിരിമുറുക്കവും സമ്മർദവും ഉപേക്ഷിക്കുക. രാത്രികാല ഭക്ഷണം കുറക്കുക.
4. പുകവലി ഉപേക്ഷിക്കാനുള്ള നല്ല സമയമാണ് റമദാൻ. രാത്രിയിലും പുകവലിക്കാതിരിക്കുക.
5. ഇഫ്താർ പരമാവധി ലളിത സ്വഭാവത്തിലുള്ളതാക്കുക. എണ്ണകലർന്ന ഭക്ഷ്യവിഭവങ്ങൾ ഒഴിവാക്കുക.
6. രാത്രി പരമാവധി വെള്ളം കുടിക്കണം. മാംസാഹാരം കുറക്കുക. ജലാംശം നിറഞ്ഞ വിഭവങ്ങൾക്ക് മുൻതൂക്കം നൽകുക.
7. ഉറക്കം അവഗണിക്കരുത്. ശരിയായ ഉറക്കം നഷ്ടപ്പെടുന്നത് ഉപവസിക്കുന്നവരുടെ ശാരീരിക, മാനസികാരോഗ്യത്തെ ബാധിക്കും.
8. സുഹൂർ ഉപേക്ഷിക്കരുത്. ലളിതവിഭവങ്ങൾ കൊണ്ടെങ്കിലും സുഹൂർ നിർബന്ധമാക്കുക.
9. സാധ്യമായ അളവിൽ സഹജീവികൾക്ക് തുണയാവുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.