തിരുവനന്തപുരം: കുഷ്ഠരോഗ ബാധിതരെ കണ്ടെത്താന്‍ സര്‍ക്കാരിെൻറ കാമ്പയിന്‍. രോഗികളുടെ എണ്ണത്തില്‍ വര്‍ധന കണ്ടെത്തിയതോടെയാണ് ‘സ്പര്‍ശ്’ എന്ന പേരില്‍ കാമ്പയിന്‍ നടത്തുന്നത്. ഇന്ന് മുതല്‍ രണ്ടാഴ്ച വരെ കാമ്പയിന്‍ നീളും.
കഴിഞ്ഞ വര്‍ഷം 133 പേര്‍ക്ക് കുഷ്ഠരോഗം കണ്ടെത്തി. ഇതില്‍ 117 പേര്‍ക്ക് തീവ്രത കൂടിയ കുഷ്ഠരോഗമായിരുന്നു. രോഗം കണ്ടെത്താന്‍ വൈകിയതും തീവ്രത കൂടിയതും കാരണം ഇതില്‍ ഏഴുപേര്‍ക്ക് അംഗവൈകല്യം സംഭവിച്ചു. നിലവില്‍ 600ലേറെ പേര്‍ സംസ്ഥാനത്ത് കുഷ്ഠരോഗ ചികിത്സയിലുണ്ട്. നിലവിൽ കൂടുതല്‍ രോഗികള്‍ കോഴിക്കോട് ജില്ലയിലാണുള്ളത്. ഈ കണക്കുകള്‍ പരിഗണിച്ചാണ് പുതിയ രോഗികളെ കണ്ടെത്താന്‍ ക്യാമ്പയിന്‍ ആരംഭിക്കുന്നത്.
ജില്ലകളില്‍ മെഡിക്കല്‍ കാമ്പുകള്‍ സംഘടിപ്പിച്ചാണ് പരിശോധന. ശരീരത്തില്‍ തടിച്ച പാടുകളോ സ്പര്‍ശനശേഷിയില്ലാത്ത പാടുകളോ ഉള്ളവര്‍ സ്വയം സന്നദ്ധരായി പരിശോധനക്ക് എത്തണമെന്ന നിര്‍ദ്ദേശവും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. പരമാവധി ബോധവല്‍ക്കരണവും ഈ ദിവസങ്ങളില്‍ നല്‍കും. തുടക്കത്തില്‍ തന്നെ രോഗം കണ്ടെത്തിയാല്‍ കൃത്യമായ ചികിത്സ വഴി രോഗം പൂര്‍ണമായും മാറ്റാന്‍ സാധിക്കുമെന്ന് അധികൃതർ പറഞ്ഞു. വൈറസ് ശരീരത്തില്‍ കയറിയാല്‍ മൂന്ന് മുതല്‍ അഞ്ചു വര്‍ഷം വരെ എടുത്താണ് രോഗലക്ഷണം പ്രകടമാക്കുന്നത്. കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കില്‍ രോഗം തീവ്രമാവുകയും അംഗ വൈകല്യം ഉള്‍പ്പെടെ സംഭവിക്കുകയും ചെയ്യും.
വൈറസ് ശരീരത്തില്‍ കയറിയാല്‍ മൂന്ന് മുതല്‍ അഞ്ചു വര്‍ഷം വരെ എടുത്താകും രോഗലക്ഷണം കാണിക്കുക. കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കില്‍ രോഗം തീവ്രമാവുകയും അംഗ വൈകല്യം ഉള്‍പ്പെടെ സംഭവിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.