ലോങ് കോവിഡിന്റെ പ്രശ്നങ്ങൾ രണ്ടുവർഷം വരെ നീണ്ടുനിൽക്കുമെന്ന് പഠനം. ഇതുസംബന്ധിച്ച പഠന റിപ്പോർട്ട് ഇ ക്ലിനിക്കൽമെഡിസിനിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലോങ് കോവിഡ് സ്ഥിരീകരിച്ച ആളുകളിൽ അതിന്റെ ലക്ഷണങ്ങൾ ചുരുങ്ങിയത് 12 ആഴ്ചകൾ വരെ നീണ്ടുനിൽക്കുമെന്നാണ് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നത്.
മസ്തിഷ്‍കത്തിന്റെ പ്രവർത്തനത്തെ കോവിഡ് എങ്ങനെ ബാധിക്കുന്നു എന്നറിയാൻ ഗവേഷകർ ആയിരക്കണക്കിന് ആളുകളെ ഓൺലൈൻ വഴിയാണ് പഠനത്തിന് വിധേയമാക്കിയത്.ലണ്ടനിലെ കിങ്സ് കോളജിലെ സീനിയർ പോസ്റ്റ്ഡോക്ടറൽ സയന്റിസ്റ്റ് ആയ നഥാൻ ചീതം ആണ് ഗവേഷണത്തിന് നേതൃത്വം നൽകിയത്.
ലോക വ്യാപകമായി മിക്കവർക്കും ലോങ് കോവിഡിന്റെ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. യു.എസിൽ ദശലക്ഷക്കണക്കിന് ആളുകൾക്കാണ് ലോങ് കോവിഡ് ലക്ഷണങ്ങൾ അനുഭവപ്പെട്ടത്. കടുത്ത ക്ഷീണം, ശ്വസന പ്രശ്നങ്ങൾ, ഹൃദയത്തിന് പ്രശ്നങ്ങൾ, ദഹന സംബന്ധമായ പ്രശ്നങ്ങൾ, ബ്രെയിൻ ഫോഗ് പോലുള്ള ന്യൂറോളജിക്കൽ പ്രശ്നങ്ങൾ എന്നിവയാണ് ആളുകൾ അനുഭവിച്ചറിഞ്ഞത്.
തലവേദന, കാഴ്ച മങ്ങൽ, മരവിപ്പ്, തലകറക്കം തുടങ്ങിയ പ്രശ്നങ്ങളും ന്യൂറോ സംബന്ധിച്ച ലക്ഷണങ്ങളാണ്. വൈജ്ഞാനിക ബുദ്ധിമുട്ടുകളാണ് ലോങ് കോവിഡ് രോഗികളിൽ കണ്ടെത്തിയ മറ്റൊരു ലക്ഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.