Representational Image

മി​ഷ​ന്‍ ഇ​ന്ദ്ര​ധ​നു​ഷ് 5.0: സ​മ്പൂ​ര്‍ണ വാ​ക്‌​സി​നേ​ഷ​ന്‍ യ​ജ്ഞം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക്

കൊ​ല്ലം: മി​ഷ​ന്‍ ഇ​ന്ദ്ര​ധ​നു​ഷ് 5.0: സ​മ്പൂ​ര്‍ണ വാ​ക്‌​സി​നേ​ഷ​ന്‍ യ​ജ്ഞം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക് നീ​ങ്ങു​ന്നു. ദേ​ശീ​യ പ്ര​തി​രോ​ധ​കു​ത്തി​വെ​പ്പ് പ​രി​പാ​ടി വ​ഴി വാ​ക്‌​സി​ന്‍ ല​ഭി​ക്കാ​ത്ത കു​ഞ്ഞു​ങ്ങ​ള്‍ക്കും ഗ​ര്‍ഭി​ണി​ക​ള്‍ക്കും സ​മ്പൂ​ര്‍ണ വാ​ക്‌​സി​നേ​ഷ​ന്‍ ഉ​റ​പ്പാ​ക്കി മി​ഷ​ന്‍ ഇ​ന്ദ്ര​ധ​നു​ഷ് മൂ​ന്നാം ഘ​ട്ടം ഒ​ക്ടോ​ബ​ര്‍ 14 വ​രെ​യാ​ണ് ജി​ല്ല​യി​ല്‍ ന​ട​ത്തു​ന്ന​ത്. കു​ത്തി​വെ​പ്പ്​ എ​ടു​ക്കാ​ത്ത​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് വി​പു​ല​മാ​യ ബോ​ധ​വ​ത്ക​ര​ണ​വും അ​നു​ബ​ന്ധ ന​ട​പ​ടി​ക​ളും കൈ​ക്കൊ​ള്ളും.

പ്ര​ചാ​ര​ണം ശ​ക്ത​മാ​ക്കു​ന്ന​തി​ന് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍, ആ​യു​ഷ്, കു​ടും​ബ​ശ്രീ ജി​ല്ല മി​ഷ​ന്‍, വ​നി​ത ശി​ശു വി​ക​സ​ന വ​കു​പ്പ്, ലേ​ബ​ര്‍, സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ് തു​ട​ങ്ങി​യ​വ​യു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ര്‍ത്തി​ക്കും. ക്ഷ​യം, പോ​ളി​യോ, വി​ല്ല​ന്‍ചു​മ, അ​ഞ്ചാം​പ​നി, ജ​പ്പാ​ന്‍ ജ്വ​രം തു​ട​ങ്ങി​യ​വ ബാ​ധി​ക്കാ​തി​രി​ക്കാ​ന്‍ വാ​ക്‌​സി​നേ​ഷ​ന്‍ അ​നി​വാ​ര്യ​മാ​ണ്.

വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പ​ഠ​നം, ജോ​ലി, ഇ​ത​ര ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി പോ​കു​ന്ന​തി​ന് വാ​ക്‌​സി​നേ​ഷ​ന്‍ രേ​ഖ​ക​ള്‍ നി​ര്‍ബ​ന്ധ​മാ​ക്കി​യി​ട്ടു​മു​ണ്ട്. എ​ടു​ക്കാ​ന്‍ വി​ട്ടു​പോ​യ​വ​ര്‍ ഇ​പ്പോ​ഴ​ത്തെ അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം. വാ​ക്‌​സി​നേ​ഷ​ന്‍ പൂ​ര്‍ത്തീ​ക​രി​െ​ച്ച​ന്ന്​ ഉ​റ​പ്പാ​ക്കാ​ന്‍ അ​ടു​ത്തു​ള്ള ആ​ശാ​പ്ര​വ​ര്‍ത്ത​ക​രു​മാ​യോ ആ​രോ​ഗ്യ​കേ​ന്ദ്ര​വു​മാ​യോ ബ​ന്ധ​പ്പെ​ട​മെ​ന്ന്​ ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​കെ.​എ​സ്. ഷി​നു അ​റി​യി​ച്ചു.

Tags:    
News Summary - Mission Indra dhanush 5.0: Complete Vaccination Mission in Final Phase to

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.