മിഷന് ഇന്ദ്രധനുഷ് 5.0: സമ്പൂര്‍ണ വാക്സിനേഷന് യജ്ഞം അവസാന ഘട്ടത്തിലേക്ക്
text_fieldsകൊല്ലം: മിഷന് ഇന്ദ്രധനുഷ് 5.0: സമ്പൂര്‍ണ വാക്സിനേഷന് യജ്ഞം അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു. ദേശീയ പ്രതിരോധകുത്തിവെപ്പ് പരിപാടി വഴി വാക്സിന് ലഭിക്കാത്ത കുഞ്ഞുങ്ങള്‍ക്കും ഗര്‍ഭിണികള്‍ക്കും സമ്പൂര്‍ണ വാക്സിനേഷന് ഉറപ്പാക്കി മിഷന് ഇന്ദ്രധനുഷ് മൂന്നാം ഘട്ടം ഒക്ടോബര്‍ 14 വരെയാണ് ജില്ലയില്‍ നടത്തുന്നത്. കുത്തിവെപ്പ് എടുക്കാത്തവരെ കണ്ടെത്തുന്നതിന് വിപുലമായ ബോധവത്കരണവും അനുബന്ധ നടപടികളും കൈക്കൊള്ളും.
പ്രചാരണം ശക്തമാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ആയുഷ്, കുടുംബശ്രീ ജില്ല മിഷന്, വനിത ശിശു വികസന വകുപ്പ്, ലേബര്‍, സാമൂഹികനീതി വകുപ്പ് തുടങ്ങിയവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ക്ഷയം, പോളിയോ, വില്ലന്‍ചുമ, അഞ്ചാംപനി, ജപ്പാന് ജ്വരം തുടങ്ങിയവ ബാധിക്കാതിരിക്കാന്‍ വാക്സിനേഷന് അനിവാര്യമാണ്.
വിദേശരാജ്യങ്ങളിലേക്ക് പഠനം, ജോലി, ഇതര ആവശ്യങ്ങള്‍ക്കായി പോകുന്നതിന് വാക്സിനേഷന് രേഖകള്‍ നിര്‍ബന്ധമാക്കിയിട്ടുമുണ്ട്. എടുക്കാന്‍ വിട്ടുപോയവര്‍ ഇപ്പോഴത്തെ അവസരം പ്രയോജനപ്പെടുത്തണം. വാക്സിനേഷന് പൂര്ത്തീകരിെച്ചന്ന് ഉറപ്പാക്കാന്‍ അടുത്തുള്ള ആശാപ്രവര്‍ത്തകരുമായോ ആരോഗ്യകേന്ദ്രവുമായോ ബന്ധപ്പെടമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.എസ്. ഷിനു അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.