തിരുവനന്തപുരം: ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 6996 പുതിയ രോഗികളില്‍ 5953 പേര്‍ വാക്‌സിനേഷൻ നടത്തിയിരുന്നു. ഇവരില്‍ 1758 പേര്‍ ഒരു ഡോസ് വാക്‌സിനും 2083 പേര്‍ രണ്ടു ഡോസ് വാക്‌സിനുമെടുത്തിരുന്നു. എന്നാല്‍, 2112 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിെൻറയും മരണത്തിെൻറയും സാധ്യത ഗണ്യമായി കുറക്കുകയും ചെയ്യുന്നെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 93.4 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,49,68,992), 44 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,17,55,545) നല്‍കിയിട്ടുണ്ട്.
അതേസമയം, ചികിത്സയിലായിരുന്ന 16,576 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 84 മരണങ്ങൾ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,342 ആയി.
വിവിധ ജില്ലകളിലായി 3,54,720 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.