ന്യൂഡൽഹി: ഒമിക്രോൺ ബി.എ4, ബി.എ5 വകഭേദങ്ങൾ കോവിഡ് തരംഗമുണ്ടാക്കില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ടാസ്ക് ഫോഴ്സ് കോ-ചെയർമാൻ ഡോ. രാജീവ് ജയദേവൻ. എന്നാൽ, ജാഗ്രത കൈവിടരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സൗത്ത് ആഫ്രിക്കയിൽ ബി.എ 4, ബി.എ 5 വകഭേദങ്ങൾ കോവിഡ് കണക്കുകൾ കൂടാൻ കാരണമായെങ്കിലും പെട്ടെന്നുതന്നെ അത് കുറഞ്ഞു. കൂടാതെ ബി.എ 4, ബി.എ 5 എന്നിവ പുതിയ വൈറസുകളല്ലെന്നും ഇവ ഒമിക്രോൺ വകഭേദത്തിന്‍റെ ഉപവംശങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബി.എ 4, ബി.എ 5 ഒമിക്രോൺ വകഭേദങ്ങൾ ദക്ഷിണാഫ്രിക്കയിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. തുടർന്ന് പല രാജ്യങ്ങളിലും കണ്ടെത്തി. ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് തമിഴ്നാട്ടിലും തെലങ്കാനയിലുമാണ്.
അതേസമയം കോവിഡ് ബാധിതരുടെ എണ്ണവും മരണവും കുറഞ്ഞത് ബി.എ 4, ബി.എ 5 വകഭേദങ്ങൾ അപകടകാരികളല്ല എന്ന് അർഥമാക്കുന്നില്ലെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.