വ്യായാമത്തിലൂടെ ആരോഗ്യദായകമായ ജീവിതം രൂപപ്പെടുത്താൻ ശ്രമിക്കുന്ന ഒട്ടേറെ പേരുണ്ട് നമുക്കുചുറ്റും. കൃത്യമായ വ്യായാമവും ചിട്ടകളും ജീവിതത്തിന്റെ ഭാഗമാക്കിമാറ്റിയവർ. ജീവിതശൈലീരോഗങ്ങളിൽനിന്നുള്ള മോചനത്തിന് വ്യായാമം നിർബന്ധമാണെന്ന് തിരിച്ചറിയുന്നവർ.
എന്നാൽ, റമദാനിൽ എല്ലാത്തരം വ്യായാമത്തിനും അവധിനൽകുന്ന പ്രവണതയുണ്ട്. ചൂടുകാലത്തെ വ്രതാനുഷ്ഠാനം, തിരക്ക് എന്നിവ മുൻനിർത്തിയാണ് പലരും ഇങ്ങനെ തീരുമാനിക്കുന്നത്. എന്നാൽ, റമദാനിൽ കുറഞ്ഞതോതിലെങ്കിലും വ്യായാമം നിലനിർത്തുന്നതാണ് അഭികാമ്യം. ഒട്ടും വ്യായാമം ചെയ്യാത്ത ശീലമുള്ളവരാണ് നിങ്ങളെങ്കിൽ ഈ റമദാൻ തന്നെയാകട്ടെ, അതിനു തുടക്കംകുറിക്കാൻ.
പകൽസമയത്ത് പക്ഷേ, വ്യായാമം ഉപേക്ഷിക്കുകയാണ് നല്ലത്. ഇഫ്താറിനുശേഷം രണ്ട് മണിക്കൂർ കഴിഞ്ഞ് വ്യായാമം ഉത്തമം. വെളുപ്പിന് നോമ്പെടുക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പും ചെറിയ തോതിൽ വ്യായാമം നല്ലതാണ്. പേശികളുടെ ചലനത്തിന് ഗ്ലൂക്കോസ് കൂടുതൽ വേണ്ടിവരും എന്നതിനാലാണ് പകൽ വ്രതവേളയിൽ വ്യായാമം ഉപേക്ഷിക്കണമെന്നുപറയുന്നത്. നിർജലീകരണ സാധ്യത തടയാനും ഇത് അനിവാര്യം. ശാരീരികം മാത്രമല്ല, മാനസികാരോഗ്യം വീണ്ടെടുക്കാനും റമദാൻ മികച്ച അവസരമാകട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.