ന്യൂഡൽഹി: ക്ലിനിക്കൽ പരീക്ഷണത്തിെൻറ എല്ലാ ഘട്ടങ്ങളും പൂർത്തിയാകുന്നതു വരെ കോവിഷീൽഡ്, കോവാക്സിൻ കുത്തിവെപ്പ് നിർത്തിവെക്കണമെന്ന ഹരജി സുപ്രീംകോടതി ഫയലിൽ സ്വീകരിക്കാതെ തള്ളി. ജനങ്ങളുടെ സംരക്ഷണത്തിന് സുപ്രധാനമായ വാക്സിനേഷനെ സംശയിക്കേണ്ട കാര്യമില്ലെന്ന് ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, ബി.വി നാഗരത്ന എന്നിവർ പറഞ്ഞു.
തെൻറ ഹരജി തള്ളി 50,000 രൂപ പിഴയിട്ട കർണാടക ഹൈകോടതി വിധിക്കെതിരെ വിമുക്ത ഭടനായ മാത്യു തോമസാണ് സുപ്രീംകോടതിയിൽ എത്തിയത്. ഹരജി തള്ളിയത് ഹൈകോടതിയുടെ ശരിയായ നിലപാടായിരുന്നുവെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
മഹാമാരിയുടെ നിർണായക കാലത്താണ് രാജ്യം. പ്രതിരോധ കുത്തിവെപ്പ് ഇന്ത്യയിൽ മാത്രമല്ല നടക്കുന്നതെന്നും കോടതി കൂട്ടിച്ചേർത്തു.
ന്യൂഡൽഹി: കേന്ദ്ര സർക്കാർ സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 105.7 കോടിയിലധികം (1,05,78,05,425) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്ക് കൈമാറിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 12 കോടിയിൽ അധികം (12,02,54,104) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണെന്നും മന്ത്രാലയം അറിയിച്ചു.
തിങ്കളാഴ്ച രാവിലെ ഏഴുവരെയുള്ള 24 മണിക്കൂറിൽ 12,30,720 ഡോസ് വാക്സിനുകൾ മാത്രമാണ് വിതരണം ചെയ്തത്. രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 102.27 കോടി (1,02,27,12,895) പിന്നിട്ടു.
14,306 പേർക്ക് പുതുതായി കോവിഡ് ബാധിച്ചു. നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 1,67,695 പേരാണ്. 239 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 18,762 പേർ സുഖം പ്രാപിച്ചു. 443 പേർ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.