കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹോസ്റ്റലുകളിലും പ്രവേശിക്കാൻ അധ്യാപകർക്കും വിദ്യാർഥികൾക്കും വാക്സിൻ നിർബന്ധമാക്കിയ ഉത്തരവുകൾ ഹൈകോടതി ശരിവെച്ചു. ഇൗ വ്യവസ്ഥകൾ ചോദ്യംചെയ്ത് ഒരുകൂട്ടം വിദ്യാർഥികളും അധ്യാപകരും നൽകിയ ഹരജികൾ തള്ളിയാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാറിെൻറ ഉത്തരവ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹോസ്റ്റലുകളിലും പ്രവേശിക്കാൻ വാക്സിൻ നിർബന്ധമാക്കുന്നവ്യവസ്ഥകൾ നിശ്ചയിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ സെപ്റ്റംബർ 16നും കൊളീജിയറ്റ് വിദ്യാഭ്യാസ ഡയറക്ടർ ഒക്ടോബർ ഒന്നിനും സർക്കുലർ ഇറക്കി. ഈ ഉത്തരവുകളും ഇതുമായി ബന്ധപ്പെട്ട് ദുരന്ത നിവാരണ സമിതി ചെയർമാന്റെ ഉത്തരവുമാണ് ഹരജിക്കാർ ചോദ്യം ചെയ്തത്.
ചികിത്സ വേണ്ടെന്നുവെക്കാനുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിെൻറ ഭാഗമാണെന്ന് സുപ്രീംകോടതി ഒരു കേസിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, പകർച്ചവ്യാധികൾ നിയന്ത്രിക്കാനുള്ള അടിയന്തര നടപടികൾക്ക് ഭരണനിർവഹണ വിഭാഗത്തിനും അധികാരമുണ്ട്. ഈ അധികാരത്തെ ചികിത്സ ഉപേക്ഷിക്കാനുള്ള അവകാശം ബാധിക്കില്ലെന്ന് മറ്റൊരു കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി. തുടർന്നാണ് ഹരജികൾ തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.