ചെറുതോണി: ജില്ല ആസ്ഥാന മേഖലയിൽ വൈറൽ പനി പടരുന്നു. ദിനംപ്രതി നൂറു കണക്കിന് പേരാണ് പനി ബാധിച്ച് ആശുപത്രികളിൽ എത്തുന്നത്. മേഖലയിൽ ചില സ്ഥലങ്ങളിൽ ഡെങ്കിപ്പനിയും വ്യാപകമായതായാണ് സൂചന. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ ശക്തമായ ജാഗ്രത നിർദേശം നൽകുമ്പോഴും സർക്കാർ മേഖല നിർജീവമാണ്. ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കാനോ മുൻ കരുതലിന് പ്രാരംഭം കുറിക്കാനോ പോലും സർക്കാർ മേഖല തയാറാവാത്തത് ആശങ്ക വർധിപ്പിക്കുന്നു.
വാഴത്തോപ്പ്, തടിയംപാട്, കുതിരക്കല്ല്, വിമലഗിരി, മരിയാപുരം, മുളക് വള്ളി എന്നിവിടങ്ങളിലാണ് ഇപ്പോൾ പനി ബാധിതർ കൂടുതൽ. ചെറിയ ക്ലിനിക്കുകളിൽ പോലും ദിനംപ്രതി 50ൽ അധികം പേർ പനിയും ശരീര വേദനയും ബാധിച്ച് എത്തുന്നുണ്ട്. കടുത്ത ശരീര വേദനയും ചെറിയ പനിയുമാണ് പ്രധാന ലക്ഷണം. തൊണ്ടവേദനയും കഫക്കെട്ടും ഒപ്പമുണ്ടാകും. ഒരു രോഗിയിൽ നിന്ന് നിരവധി പേരിലേക്ക് വൈറൽപ്പനി പടരാൻ സാധ്യത ഏറെയാണ്. ഇതുകൊണ്ട് തന്നെ ഉറവിടം സ്ഥിരീകരിച്ച് മുൻ കരുതൽ നടപടി സ്വീകരിക്കേണ്ട അടിയന്തിര സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.