ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസിനെ കുറിച്ച് അറിയാം; തിരുവനന്തപുരത്താണ് രോഗം സ്ഥിരീകരിച്ചത്...

തിരുവനന്തപുരത്ത് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിപ്പിച്ചു. വെമ്പായം വേറ്റിനാടാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. പിതാവും മകനുമാണ് രോഗം ബാധിച്ചത്. രോഗം കന്നുകാലിയിൽ നിന്ന് പകർന്നതെന്നാണ് പ്രാഥമിക നിഗമനം.

ബ്രൂസെല്ലോസിസ്

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കെത്തുന്ന ബ്രുസെല്ല എന്ന ബാക്ടീരിയയാണ് ബ്രൂസെല്ലോസിസ് എന്ന രോഗത്തിന് കാരണം. തിളപ്പിക്കാത്തതോ, പാസ്ചറൈസ് ചെയ്യാത്തതോ ആയ പാല്‍ ഉൽപന്നങ്ങള്‍ കഴിക്കുന്നതിലൂടെയാണ് ഈ രോഗം ഉണ്ടാകുന്നത്. വായുവിലൂടെയോ രോഗബാധയുള്ള മൃഗങ്ങളിലൂടെയോ മനുഷ്യരിലേക്ക് ഈ ബാക്ടരീയ എത്താം.

പനി, ശരീര വേദന, ക്ഷീണം എന്നിവയൊക്കെയാണ് രോഗ ലക്ഷണം. ആൻറിബയോട്ടിക്ക് ഉപയോഗിച്ച് രോഗം ഭേദമാക്കാന്‍ കഴിയും. ആഴ്ചകള്‍ മുതല്‍ മാസം വരെ ചികിത്സ നീളം. രോഗം വീണ്ടും വരാനുള്ള സാധ്യതയും ഉണ്ട്. ബ്രൂസെല്ലോസിസ് ലക്ഷണങ്ങള്‍ ഭേദപ്പെട്ടാലും വീണ്ടും വരാനുള്ള സാധ്യതയുണ്ട്. രോഗം തീവ്രമായവര്‍ക്ക് ഭേദമായാലും ലക്ഷണങ്ങള്‍ വര്‍ഷത്തോളം നീളും.

രോഗത്തിന്‍റെ പ്രാരംഭഘട്ടത്തില്‍ കണ്ടെത്താന്‍ കഴിയാറില്ല. സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങളാണ് ബ്രൂസെല്ലോസിസിനും കാണ്ടുവരുന്നത് എന്നതിനാലാണത്. പെട്ടെന്ന് ഉയര്‍ന്ന പനി, പേശി വേദന, തളര്‍ച്ച എന്നിവയുണ്ടെങ്കില്‍ ഡോക്ടറെ സമീപിക്കണം. പാല്‍ ഉൽപന്നങ്ങള്‍ നേരിട്ട് ഉപയോഗിക്കാതെ തിളപ്പിച്ച് കഴിക്കുന്നതിലൂടെയും മൃഗങ്ങളുമായി ഇടപഴകുമ്പോ‍ഴും ലാബില്‍ ജോലി ചെയ്യുമ്പോ‍ഴും മുന്‍കരുതലുകള്‍ എടുക്കുന്നതിലൂടെ രോഗത്തെ പ്രതിരോധിക്കാൻ കഴിയും.

മൃഗങ്ങളുമായി ഇടപെട്ട് പ്രവർത്തിക്കുമ്പോൾ, അനുയോജ്യമായ സുരക്ഷാ ഉപകരണങ്ങൾ ധരിക്കുക. കശാപ്പുകാർ, മൃഗഡോക്ടർമാർ, കർഷകർ, അറവുശാലകളിലോ മെഡിക്കൽ ലാബുകളിലോ ജോലി ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കണം.

Tags:    
News Summary - What Is Brucellosis Disease? As Two Tests Positive in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.