പോഷൺ മാസാചരണത്തിന് തുടക്കം

കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ​യും വ​നി​ത-​ശി​ശു വി​ക​സ​ന വ​കു​പ്പും ചേ​ർ​ന്ന് ന​ഗ​ര​സ​ഭ ടൗ​ൺ ഹാ​ളി​ൽ പോ​ഷ​ൺ മാ​സാ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ടു.

പോ​ഷ​കാ​ഹാ​ര പ്ര​ദ​ർ​ശ​നം, മെ​ഡി​ക്ക​ൽ ക്യാ​മ്പ്, ബോ​ധ​വ​ത്​​ക​ര​ണ ക്ലാ​സ് എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. പോ​ഷ​ൻ അ​ഭി​യാ​ൻ പ​ദ്ധ​തി പ്ര​കാ​രം സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ൽ 30 വ​രെ ന​ട​ക്കു​ന്ന ആ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണി​ത്. ന​ഗ​ര​സ​ഭ​യി​ലെ അം​ഗ​ൻ​വാ​ടി​ക​ളെ​യും കൗ​മാ​ര​ക്കാ​രെ​യും ഗ​ർ​ഭി​ണി​ക​ളെ​യും മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​രെ​യും സം​ഘ​ടി​പ്പി​ച്ചാ​ണ് പ​രി​പാ​ടി ന​ട​ത്തി​യ​ത്. പോ​ഷ​ണ​മൂ​ല്യ​മു​ള്ള ഭ​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ക, ഗു​ണ​മേ​ന്മ​യും പോ​ഷ​ക​മൂ​ല്യ​വു​മു​ള്ള ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ജ​ന​ങ്ങ​ളെ പ്രേ​രി​പ്പി​ക്കു​ക എ​ന്നി​വ​യാ​ണ് ല​ക്ഷ്യം. നൂ​റ്റ​മ്പ​തോ​ളം പോ​ഷ​ക​ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ച്ച​ത്.

ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ കെ.​ആ​ർ. ജൈ​ത്ര​ൻ പ്ര​ദ​ർ​ശ​ന​വും മെ​ഡി​ക്ക​ൽ ക്യാ​മ്പും ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ പീ​ഡി​യാ​ട്രീ​ഷ്യ​ൻ ഡോ. ​മ​ഹേ​ശ​ൻ ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി. ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ കെ.​എ​സ്. കൈ​സാ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൻ​മാ​രാ​യ ല​ത ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ​ൽ​സി പോ​ൾ, ഷീ​ല പ​ണി​ക്ക​ശ്ശേ​രി, കൗ​ൺ​സി​ല​ർ​മാ​രാ​യ ടി.​എ​സ്. സ​ജീ​വ​ൻ, പി.​എ​ൻ. വി​ന​യ​ച​ന്ദ്ര​ൻ, ഐ.​സി.​ഡി.​എ​സ് സൂ​പ്പ​ർ​വൈ​സ​ർ ശി​ഖ മെ​ർ​വി​ൻ, അം​ഗ​ൻ​വാ​ടി വ​ർ​ക്ക​ർ ഫി​ഷി​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ക​യ്പ​മം​ഗ​ലം: പോ​ഷ​ൺ അ​ഭി​യാ​ൻ (പോ​ഷ​ൺ മാ) ​പ​ദ്ധ​തി​ക്ക് ക​യ്പ​മം​ഗ​ലം പ​ഞ്ചാ​യ​ത്തു​ത​ല​ത്തി​ൽ തു​ട​ക്കം. ആ​റ് വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ, ഗ​ർ​ഭി​ണി​ക​ൾ, കൗ​മാ​ര​ക്കാ​രാ​യ പെ​ൺ​കു​ട്ടി​ക​ൾ, പാ​ലൂ​ട്ടു​ന്ന അ​മ്മ​മാ​ർ എ​ന്നി​വ​രു​ടെ പോ​ഷ​ണ നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് ഈ ​പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ശോ​ഭ​ന ര​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ്​ ബീ​ന സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ സി.​ജെ. പോ​ൾ​സ​ൺ, പ​ഞ്ചാ​യ​ത്ത്​ അം​ഗ​ങ്ങ​ളാ​യ പി.​എം.​എ​സ്. ആ​ബി​ദ്ദീ​ൻ, ഖ​ദീ​ജ പു​തി​യ​വീ​ട്ടി​ൽ, പി.​കെ. സു​ക​ന്യ, ജ​യ​ന്തി മ​നോ​ജ്, ഐ.​സി.​ഡി.​എ​സ് സൂ​പ്പ​ർ​വൈ​സ​ർ സി.​വി. ഓ​മ​ന എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഡോ. ​അ​നു സി. ​മോ​ഹ​ൻ ക്ലാ​സ് ന​യി​ച്ചു.

Tags:    
News Summary - 'poshan'; monthly routine starts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.