പുതുതലമുറ െഎ 20 വിപണിയിൽ അവതരിപ്പിക്കുന്നതിന് തയ്യാറായതായി ഹ്യൂണ്ടായ് മോേട്ടാഴ്സ്. നവംബർ അഞ്ചിന് ഹ്യൂണ്ടായ് ഇന്ത്യ വാഹനം പുറത്തിറക്കും. 21,000 രൂപ അടച്ച് വാഹനം പ്രീ ബുക്കിങ് ചെയ്യാനും കമ്പനി അവസരം ഒരുക്കും. നിലവിൽ കാറുകൾ ഡീലർഷുകളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. പുതിയ ഐ 20യിലും മാഗ്ന, സ്‌പോർട്‌സ്, ആസ്ത, ആസ്ത(ഒ) വേരിയൻറുകളാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. ഹ്യൂണ്ടായുടെ മറ്റ് വാഹനങ്ങളെപ്പോലെ തിരഞ്ഞെടുക്കാൻ വിപുലമായ എഞ്ചിൻ, ഗിയർബോക്‌സ് കോമ്പിനേഷനുകളും ഉണ്ടാകും.
ഹ്യുണ്ടായ് വെന്യുവിൽ കാണുന്ന എഞ്ചിനുകളായിരിക്കും െഎ 20യിലും വരിക. 1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുകൾ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് വെന്യുവിലുള്ളത്. ഗിയർബോക്സ് ഓപ്ഷനുകളിൽ, പെട്രോൾ എഞ്ചിനുള്ള ഐവിടി (സിവിടി) ഓട്ടോമാറ്റിക് ഗിയർബോക്സ്, ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ (ഡിസിടി) അല്ലെങ്കിൽ 1.0 ലിറ്റർ-ടർബോ എഞ്ചിനുള്ള ആറ് സ്പീഡ് ഐഎംടി ഗിയർബോക്സ് എന്നിവ ഉൾപ്പെടുന്നു. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ സ്റ്റാൻഡേർഡ് ആയിരിക്കും.
അനുപാതം, വാസ്തുവിദ്യ, രൂപകൽപ്പന, സാങ്കേതികവിദ്യ എന്നിങ്ങനെ നാല് ഘടകങ്ങൾ പരിഗണിച്ചാണ് പുതിയ ഐ 20 രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നാണ് ഹ്യൂണ്ടായ് പറയുന്നത്. പുതിയ ഐ 20 യുടെ ക്യാബിൻ പൂർണമായും നവീകരിച്ചിട്ടുണ്ട്. കറുപ്പ് നിറമായിരിക്കും ഇൻറീരിയറിന് നൽകുക. ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻറ് യൂണിറ്റ്, കൺട്രോൾ സ്വിച്ചുകളുള്ള അടിവശം പരന്ന സ്റ്റിയറിങ്, ഡ്യുവൽ എയർബാഗുകൾ, റിയർ എസി വെൻറുകൾ, ചാർജിങ് സോക്കറ്റുകൾ, ബ്ലൂലിങ്ക് കണക്റ്റിവിറ്റി എന്നിങ്ങനെ വിപുലമായ സവിശേഷതകളാണ് െഎ 20യിൽ പ്രതീക്ഷിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.