മാരുതി നെക്സ നെറ്റ്‌വർക്ക് കുതിക്കുന്നു; വില്‍പ്പനയിൽ ഒന്നാമനായി ഗ്രാന്‍ഡ് വിതാര

മികച്ച വിപണി വിഹിതവുമായി മാരുതി സുസുക്കിയുടെ നെക്സ നെറ്റ്‌വർക്ക് കുതിക്കുന്നു. പ്രധാനമായും എസ്.യു.വികളും എം.പി.വികളുമാണ് വില്‍പനയില്‍ മുന്‍പന്തിയിലുള്ളത്. 2020 മാര്‍ച്ച് മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഗ്രാന്‍ഡ് വിതാര, ഫ്രോങ്സ് എന്നീ എസ്.യു.വികളാണ് നെക്സയുടെ ആകെ വില്‍പ്പനയുടെ 66 ശതമാനവും നേടിയത്. നെക്സ പോര്‍ട്ട്ഫോളിയോയിലെ മറ്റ് എസ്.യു.വി.കളും എം.പി.വികളുമായ ജിംനി, എക്സ്.എല്‍ 6, ഇന്‍വിക്റ്റോ എന്നിവയും മികച്ച നേട്ടവുമായി പിന്നാലെയുണ്ട്.

34.95 ശതമാനം വില്‍പ്പനയുമായി ഗ്രാന്‍ഡ് വിതാരയാണ് മുന്നിലുള്ളത്. ആകെ 2,17,968 യൂണിറ്റ് ഗ്രാന്‍ഡ് വിതാരയാണ് നെക്സ നെറ്റ്‌വര്‍ക്കിലൂടെ മാത്രം മാരുതി വിറ്റഴിച്ചത്. 2019 ഏപ്രില്‍ മുതല്‍ 2024 ആഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം ഗ്രാന്‍ഡ് വിതാരയും ഫ്രോങ്സും എക്സ്.എല്‍ 6ഉം കൂടി ചേര്‍ന്നാല്‍ നെക്സയുടെ ആകെ വില്‍പ്പനയുടെ 95.74 ശതമാനമാവും. 2022 സെപ്റ്റംബറില്‍ പുറത്തിറങ്ങിയ ഗ്രാന്‍ഡ് വിതാരയുടെ വില്‍പന കഴിഞ്ഞ ജൂലൈയില്‍ രണ്ടു ലക്ഷം യൂണിറ്റുകള്‍ കടന്നിരുന്നു.

നെക്സ മോഡലുകളില്‍ രണ്ടാം സ്ഥാനം 2023 ഏപ്രിലില്‍ പുറത്തിറങ്ങിയ ഫ്രോങ്സിനാണ്. നെക്സയുടെ ആകെ വില്‍പനയുടെ 31.22 ശതമാനം സ്വന്തമാക്കിയ ഫ്രോങ്സിന്റെ വില്‍പ്പന രണ്ടു ലക്ഷം കടന്നിട്ടുണ്ട്. പത്തു മാസത്തിനുള്ളില്‍ ഒരു ലക്ഷവും 14 മാസത്തില്‍ ഒന്നര ലക്ഷവും വില്‍പ്പന പൂര്‍ത്തിയാക്കിയ ഫ്രോങ്സ് സെപ്റ്റംബര്‍ പകുതിയോടെ രണ്ടു ലക്ഷത്തിലേക്കുമെത്തി. ഗ്രാന്‍ഡ് വിതാരയേക്കാള്‍ അഞ്ചു മാസം കുറവ് സമയത്തിലാണ് ഫ്രോങ്സിന്റെ ഈ നേട്ടം.

ആറാം വര്‍ഷവും മികച്ച പ്രകടനം തുടരുന്ന നെക്സ മോഡലാണ് എക്സ്.എല്‍ 6. ആകെ 1,84,329 യൂണിറ്റുകളോടെ 29.56 ശതമാനം വില്‍പ്പനയുമായി എക്സ്.എല്‍ 6 മൂന്നാമതാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 45,131 യൂണിറ്റുകളോടെ എക്കാലത്തേയും മികച്ച വാര്‍ഷിക വില്‍പനയും കഴിഞ്ഞ വര്‍ഷം എക്സ്എല്‍ 6 രേഖപ്പെടുത്തി. ഈ സാമ്പത്തിക വര്‍ഷം ആദ്യ പാദം പൂര്‍ത്തിയായപ്പോള്‍ 10,073 യൂണിറ്റുകളാണ് എക്സ്.എല്‍ 6 വിറ്റിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം യൂട്ടിലിറ്റി വെഹിക്കിള്‍ വിഭാഗത്തില്‍ ഫ്രോങ്സ് എട്ടാമതും ഗ്രാന്‍ഡ് വിതാര ഒമ്പതാമതും എക്സ്എല്‍ 6 ഇരുപതാമതുമാണ്.

ധാരാളമായി പ്രതീക്ഷിച്ചിരുന്ന അഞ്ച് വാതിലുകളുള്ള ജിംനി, ഇന്ത്യയില്‍ എസ്.യു.വി വാങ്ങുന്നയാളുടെ ഇഷ്ടം പിടിച്ചില്ല, 2023 ജൂണില്‍ ലോഞ്ച് ചെയ്തതിനുശേഷം 21,042 യൂണിറ്റുകള്‍ മാത്രമാണ് വിറ്റത്, ഇത് പ്രതിമാസ ശരാശരി 1,402 യൂണിറ്റുകള്‍ ഉണ്ടാക്കുന്നു. 2023 ജൂലൈയില്‍ 24.79 ലക്ഷം രൂപക്ക് പുറത്തിറക്കിയ ഏറ്റവും പ്രായം കുറഞ്ഞ നെക്സ മോഡലായ ഇന്‍വിക്റ്റോ എം.പി.വി, ഇന്ത്യയിലെ 20 ലക്ഷം രൂപയുടെ വാഹന വിഭാഗത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിടുന്നു. ആഗസ്റ്റ് വരെ മൊത്തം 5,538 യൂണിറ്റുകള്‍ വിറ്റഴിച്ചു.

Tags:    
News Summary - Maruti Nexa sales grows

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.