രഹസ്യങ്ങൾ ഒളിപ്പിച്ച്​ ബയോൺ, 2021ൽ വിപണിയിൽ

ഹ്യൂണ്ടായ് മോട്ടോർസ്​ തങ്ങളുടെ പുതിയ ക്രോസ്ഓവർ എസ്‌യുവി മോഡലി​െൻറ പേര് ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. ബയോൺ എന്നാണ്​ ഹ്യൂണ്ടായ്​ എസ്​.യു.വിയെ വിളിക്കുന്നത്​. 2021 ​െൻറ ആദ്യ പകുതിയിൽ എസ്‌യുവി യൂറോപ്യൻ വിപണിയിലെത്തിക്കും. ബി-സെഗ്‌മെൻറിൽ ഉൾ​െപ്പടുത്തിയിരിക്കുന്ന ബയോൺ യൂറോപ്പിനായുള്ള ഹ്യുണ്ടായ് എസ്‌യുവി നിരയിലെ എൻട്രി ലെവൽ മോഡലായിരിക്കും. കോന, ട്യൂസോൺ, നെക്‌സോ, സാന്താ ഫെ എന്നിവ നിലവിൽ യൂറോപ്പിൽ ഹ്യൂണ്ടായ്​ വിറ്റഴിക്കുന്നുണ്ട്​. നിലവിൽ പേരും പുറത്തിറങ്ങുന്ന ഡേറ്റും മാത്രമാണ്​ പുറത്തുവിട്ടിട്ടുള്ളത്​.

എസ്‌യുവിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഹ്യൂണ്ടായ് ഉടൻ പ്രഖ്യാപിക്കുമെന്നാണ്​ പ്രതീക്ഷ. ഫ്രാൻസി​െൻറ തെക്കുപടിഞ്ഞാറുള്ള 'ബയോൺ'നഗരത്തി​െൻറ പേരിൽനിന്ന്​ പ്രചോദനം ഉൾക്കൊണ്ടാണ്​ എസ്‌യുവിക്ക്​ പേരിട്ടിരിക്കുന്നത്​. ബയോൺ പ്രാഥമികമായി ഒരു യൂറോപ്യൻ ഉൽ‌പ്പന്നമായാണ്​ കണക്കാക്കുന്നത്​. അറ്റ്ലാൻറിക് തീരത്തിനും പിരനീസ് പർവതങ്ങൾക്കുമിടയിലാണ് ബയോൺ എന്ന ഫ്രഞ്ച് നഗരം സ്ഥിതിചെയ്യുന്നത്​. വിനോദത്തിനും സാഹസിക പ്രവർത്തനങ്ങൾക്കും പേരുകേട്ട നഗരമാണിത്​.

പേരിടുന്നതിൽ വിദേശ നഗരങ്ങളെ മാതൃകയാക്കുന്ന പതിവ്​ ഇവിടേയും ഹ്യൂണ്ടായ്​ നിലനിർത്തിയിട്ടുണ്ട്​.ട്യൂസോൺ, സാന്താ ഫെ എസ്‌യുവികൾ യഥാക്രമം അരിസോണ, ന്യൂ മെക്സിക്കോ എന്നീ സംസ്ഥാനങ്ങളിലെ നഗരങ്ങളുടെ പേരിലാണ്​ അറിയപ്പെടുന്നത്​. കോന എസ്‌യുവി ഹവായിയിലെ ബിഗ് ഐലൻറിലെ ജില്ലയുടെ പേരിൽ നിന്നാണ് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്​.

'യൂറോപ്യൻ എസ്‌യുവി വിപണിയിൽ ഇതിനകം തന്നെ ഹ്യൂണ്ടായ് ശക്തമായി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. മോഡൽ ശ്രേണിയും വിൽപ്പന വിജയവും കണക്കിലെടുത്ത് ബി-സെഗ്മെൻറിൽ മോഡൽ അവതരിപ്പിക്കുന്നതിലൂടെ എസ്‌യുവി ലൈനപ്പിന്​ കൂടുതൽ കരുത്തുപകരാനാവും'-ഹ്യൂണ്ടായ്​ മാർക്കറ്റിങ്​ & പ്രൊഡക്റ്റ് വൈസ് പ്രസിഡൻറ്​ ആൻഡ്രിയാസ്-ക്രിസ്റ്റോഫ് ഹോഫ്മാൻ പറഞ്ഞു,

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.