രഹസ്യങ്ങൾ ഒളിപ്പിച്ച് ബയോൺ, 2021ൽ വിപണിയിൽ
text_fieldsഹ്യൂണ്ടായ് മോട്ടോർസ് തങ്ങളുടെ പുതിയ ക്രോസ്ഓവർ എസ്‌യുവി മോഡലിെൻറ പേര് ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. ബയോൺ എന്നാണ് ഹ്യൂണ്ടായ് എസ്.യു.വിയെ വിളിക്കുന്നത്. 2021 െൻറ ആദ്യ പകുതിയിൽ എസ്‌യുവി യൂറോപ്യൻ വിപണിയിലെത്തിക്കും. ബി-സെഗ്മെൻറിൽ ഉൾെപ്പടുത്തിയിരിക്കുന്ന ബയോൺ യൂറോപ്പിനായുള്ള ഹ്യുണ്ടായ് എസ്‌യുവി നിരയിലെ എൻട്രി ലെവൽ മോഡലായിരിക്കും. കോന, ട്യൂസോൺ, നെക്‌സോ, സാന്താ ഫെ എന്നിവ നിലവിൽ യൂറോപ്പിൽ ഹ്യൂണ്ടായ് വിറ്റഴിക്കുന്നുണ്ട്. നിലവിൽ പേരും പുറത്തിറങ്ങുന്ന ഡേറ്റും മാത്രമാണ് പുറത്തുവിട്ടിട്ടുള്ളത്.
എസ്‌യുവിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഹ്യൂണ്ടായ് ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. ഫ്രാൻസിെൻറ തെക്കുപടിഞ്ഞാറുള്ള 'ബയോൺ'നഗരത്തിെൻറ പേരിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് എസ്‌യുവിക്ക് പേരിട്ടിരിക്കുന്നത്. ബയോൺ പ്രാഥമികമായി ഒരു യൂറോപ്യൻ ഉൽപ്പന്നമായാണ് കണക്കാക്കുന്നത്. അറ്റ്ലാൻറിക് തീരത്തിനും പിരനീസ് പർവതങ്ങൾക്കുമിടയിലാണ് ബയോൺ എന്ന ഫ്രഞ്ച് നഗരം സ്ഥിതിചെയ്യുന്നത്. വിനോദത്തിനും സാഹസിക പ്രവർത്തനങ്ങൾക്കും പേരുകേട്ട നഗരമാണിത്.
പേരിടുന്നതിൽ വിദേശ നഗരങ്ങളെ മാതൃകയാക്കുന്ന പതിവ് ഇവിടേയും ഹ്യൂണ്ടായ് നിലനിർത്തിയിട്ടുണ്ട്.ട്യൂസോൺ, സാന്താ ഫെ എസ്‌യുവികൾ യഥാക്രമം അരിസോണ, ന്യൂ മെക്സിക്കോ എന്നീ സംസ്ഥാനങ്ങളിലെ നഗരങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്. കോന എസ്‌യുവി ഹവായിയിലെ ബിഗ് ഐലൻറിലെ ജില്ലയുടെ പേരിൽ നിന്നാണ് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്.
'യൂറോപ്യൻ എസ്‌യുവി വിപണിയിൽ ഇതിനകം തന്നെ ഹ്യൂണ്ടായ് ശക്തമായി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. മോഡൽ ശ്രേണിയും വിൽപ്പന വിജയവും കണക്കിലെടുത്ത് ബി-സെഗ്മെൻറിൽ മോഡൽ അവതരിപ്പിക്കുന്നതിലൂടെ എസ്‌യുവി ലൈനപ്പിന് കൂടുതൽ കരുത്തുപകരാനാവും'-ഹ്യൂണ്ടായ് മാർക്കറ്റിങ് & പ്രൊഡക്റ്റ് വൈസ് പ്രസിഡൻറ് ആൻഡ്രിയാസ്-ക്രിസ്റ്റോഫ് ഹോഫ്മാൻ പറഞ്ഞു,
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.