ജനപ്രിയ വാഹനമായ പൾസർ 125ൽ പുതിയൊരു വേരിയൻറുകൂടി അവതരിപ്പിച്ച് ബജാജ്. പുതുതായി പുറത്തിറക്കിയ പൾസർ 125 സ്പ്ലിറ്റ് സീറ്റ് ഡ്രം വേരിയൻറിന് 73,274 രൂപയാണ് (എക്സ്-ഷോറൂം, ദില്ലി) വില. ഇതിനകം ലഭ്യമായ ഡിസ്ക് ബ്രേക്ക് പതിപ്പിന് 80,218 രൂപ വിലവരും. ബ്രേക്കിംഗ് സജ്ജീകരണത്തിലെ മാറ്റങ്ങളൊഴികെ ബാക്കി വിശദാംശങ്ങൾ രണ്ട് വേരിയൻറുകളിലും സമാനമായിരിക്കും. എക്സ്റ്റീരിയറുകളുടെ കാര്യത്തിൽ സ്പോർട്ടിയായ സ്പ്ലിറ്റ്-സീറ്റ് സജ്ജീകരണം ഏർപ്പെടുത്തിയതാണ് പ്രധാന മാറ്റം. ഏറ്റവും പിന്നിലായി സ്പ്ലിറ്റ് ഗ്രാബ് റെയിലുകളുമുണ്ട്.
പൾസർ 150 നെ ഓർമ്മിപ്പിക്കുന്ന ഗ്രാഫിക്സ് നൽകിയതും ആകർഷകമാണ്. ബ്ലാക്ക് റെഡ്, ബ്ലാക്ക് സിൽവർ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ ബൈക്ക് ലഭ്യമാണ്. 124.4 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ് വാഹനത്തിന് കരു ത്ത് പകരുന്നത്. പരമാവധി 11.64 പിഎസ് കരുത്തും 10.8 എൻഎം ടോർകും ഉത്പാദിപ്പിക്കുന്ന എഞ്ചിനാണിത്. ട്രാൻസ്മിഷൻ ഓപ്ഷനിൽ അഞ്ച് സ്പീഡ് ഗിയർബോക്സ് ഉൾപ്പെടുന്നു. പരമ്പരാഗത ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്ക്, പിൻവശത്തുള്ള ഇരട്ട ഗ്യാസ് ഷോക്ക് അബ്സോർബറുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിലവിലെ ഡിസ്ക് ബ്രേക്ക് വേരിയൻറിെൻറ വിലകുറഞ്ഞ ബദലായിട്ടാകും വാഹനം പരിഗണിക്കപ്പെടുക. വരാനിരിക്കുന്ന ഉത്സവ സീസണിൽ വിൽപ്പന കൂടുതൽ വർധിപ്പിക്കുകയാണ് പുതിയ ഉത്പന്നത്തിലൂശട ബജാജ് ലക്ഷ്യംവയ്ക്കുന്നത്. വരാനിരിക്കുന്ന ഏതാനും ആഴ്‌ചകൾളിൽ തിരഞ്ഞെടുത്ത മോഡലുകളിൽ ക്യാഷ് ഡിസ്കൗണ്ട് ഓഫറും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. പ്ലാറ്റിന, പൾസർ 125 ശ്രേണിയിലുള്ള ബൈക്കുകളിൽ 3,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.