ബി.എം.ഡബ്ല്യു മോേട്ടാറാഡ് സ്റ്റാൻഡേർഡ് R18 ക്രൂസിെൻറ പുതിയ വേരിയൻറായ ക്ലാസിക് അവതരിപ്പിച്ചു. സ്റ്റാൻഡേർഡ് ബൈക്കിൽ ഒന്നിലധികം ടൂറിങ് അധിഷ്ഠിത ആക്‌സസറികൾ കൂട്ടിച്ചേർത്താണ് പുതിയ വേരിയൻറ് സൃഷ്ടിച്ചിരിക്കുന്നത്. 2020 സെപ്റ്റംബറിൽ ഇന്ത്യയിൽ അവതരിപ്പിച്ച സ്റ്റാൻഡേർഡ് ആർ 18 അടിസ്ഥാനമാക്കിയാണ് ആർ 18 ക്ലാസിക് നിർമ്മിച്ചിരിക്കുന്നത്.
മുൻവശത്തെ വലിയ വിൻഡ്‌സ്ക്രീൻ, സാഡിൽ ബാഗുകൾ, എൽഇഡി പവർ ഓക്സിലറി ലൈറ്റുകൾ എന്നിവ പുതിയ ബൈക്കിൽ നൽകിയിട്ടുണ്ട്. ഇതിനുപുറമെ സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് വ്യത്യസ്തമായി പിൻയാത്രക്കാരനായി സീറ്റും ക്ലാസിക്കിൽ ലഭ്യമാണ്. ഏറ്റവും വലിയ മാറ്റം മുന്നിലെ ടയറിലാണ്. R18 ലെ 19 ഇഞ്ച് യൂണിറ്റിന് പകരം 16 ഇഞ്ച് ഫ്രണ്ട് വീലാണ് ക്ലാസിക്കിലുള്ളത്. ക്രൂയിസ് കൺട്രോളും സ്റ്റാൻഡേർഡായി ലഭിക്കുന്നു.R18 െൻറ അതേ 1,802 സിസി, എയർ, ഓയിൽ-കൂൾഡ് എഞ്ചിനാണ് ബൈക്കിന് കരുത്തുപകരുന്നത്.
ബിഎംഡബ്ല്യു ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ ബോക്‌സർ എഞ്ചിനാണിത്. 4,750 ആർപിഎമ്മിൽ 91 എച്ച്പി കരുത്തും 3,000 ആർപിഎമ്മിൽ 158 എൻഎം ടോർക്കും വാഹനം ഉത്പാദിപ്പിക്കും. കൃത്യമായി പറഞ്ഞാൽ 2,000-4,000 ആർ.പി.എമ്മിനുള്ളിൽ ലഭിക്കുന്ന 150എൻഎം ടോർക്കാണ് ബൈക്കിെൻറ കരുത്ത്. പഴയ ബിഎംഡബ്ല്യു ക്രൂയിസറുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡ്രൈവ് ഷാഫ്റ്റ് വഴി പിൻ ചക്രങ്ങളിലേക്ക് കരുത്ത് നൽകുകയാണ് R18 ചെയ്യുന്നത്. ബിഎംഡബ്ല്യു എല്ലായ്‌പ്പോഴും അതിെൻറ അന്താരാഷ്ട്ര മോഡലുകൾ മിക്കതും ഇന്ത്യയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്, പുതിയ വേരിയൻറ് അടുത്ത വർഷംതന്നെ രാജ്യത്ത് എത്തുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.