തിരുവനന്തപുരം: കാർബൺ ന്യൂട്രൽ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളവും വൈദ്യുത വാഹനങ്ങളിലേക്ക് മാറുന്നു. വിമാനത്താവളത്തിനുള്ളിലെ സേവനത്തിനായി നാല് വൈദ്യുതി കാറുകളാണ് സജ്ജമാക്കിയിട്ടുള്ളത്.
എയർപോർട്ട് കാർബൺ അക്രഡിറ്റേഷൻ (എസിഎ) 4+ ലെവൽ നേടാനും ദീർഘകാലാടിസ്ഥാനത്തിൽ നെറ്റ് സീറോ പദവി നേടാനുമുള്ള നയത്തിന്റെ ഭാഗമാണ് ഇ-കാറുകൾ. എൻജിനീയറിങ് & മെയിന്റനൻസ്, ലാൻഡ്‌സൈഡ് ഓപറേഷൻസ് വിഭാഗങ്ങളാണ് വൈദ്യുതി വാഹനങ്ങൾ ഉപയോഗിക്കുക.
2025 മാർച്ചോടെ എല്ലാ വാഹനങ്ങളും ഇലക്ട്രിക് ആയി മാറ്റാനാണ് ലക്ഷ്യമിടുന്നത്. വിമാനത്താവളത്തിലെ പാർക്കിങ് കേന്ദ്രങ്ങളിൽ ഇവി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള പദ്ധതിയും പുരോഗമിക്കുകയാണെന്ന് അധികൃതർ വാർത്താകുറിപ്പിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.