ന്യൂഡൽഹി: ഇന്ത്യയിൽ ഈയടുത്ത് നടന്ന ഇലക്ട്രിക് സ്കൂട്ടറുകളുടെ തീപിടിത്തത്തിന്റെ കാരണങ്ങളെ സംബന്ധിച്ച് കണ്ടെത്തലുകളുമായി കേന്ദ്രസർക്കാർ. സർക്കാർ നിയോഗിച്ച പ്രത്യേക സമിതിയാണ് ഇക്കാര്യത്തിൽ അന്വേഷണം നടത്തി നിഗമനങ്ങളിൽ എത്തിയത്. ബാറ്ററി സെല്ലുകളുടെ തകരാറും ഡിസൈനിലെ പ്രശ്നങ്ങളുമാണ് തീപിടിത്തത്തിനുള്ള കാരണമെന്നാണ് നിഗമനം. കഴിഞ്ഞ ഏതാനം ആഴ്ചകൾക്കുള്ളിൽ നിരവധി ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ തീപിടിച്ച സംഭവമുണ്ടായിരുന്നു.
ഒകിനാവ, ഓട്ടോടെക്, ബൂം മോട്ടോർ, പ്യുർ ഇ.വി, ജിതേന്ദ്ര ഇലക്ട്രിക്കൽ, ഓല ഇക്ട്രിക് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. ബാറ്ററി ഡിസൈനിലെ പ്രശ്നവും സെല്ലുകളുടെ തകരാറുമാണ് തീപിടിത്തത്തിനുള്ള പ്രധാനകാരണമെന്നാണ് കേന്ദ്രസർക്കാർ നിയോഗിച്ച അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
അതേസമയം, തങ്ങളുടെ ബാറ്ററി പാക്ക് ഗുണനിലവാരമുള്ളതാണെന്നാണ് ഒലയുടെ അവകാശവാദം. ഇന്ത്യയിൽ നിഷ്കർഷിക്കുന്ന ഗുണനിലവാരമെല്ലാം പാലിക്കുന്നതാണ് ബാറ്ററിയെന്നും കമ്പനി അവകാശപ്പെടുന്നു. തീപിടിത്തത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് 1400ഓളം ഇരുചക്രവാഹനങ്ങൾ തിരിച്ചുവിളിച്ചുവെന്നും കമ്പനി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.